Advertisment

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷന് പരമാവധി പ്രചാരം നല്‍കണമെന്ന് സോഷ്യല്‍ മീഡിയ സേവനങ്ങളോട് ഐടി മന്ത്രാലയം

author-image
ടെക് ഡസ്ക്
New Update

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സംബന്ധിച്ച ബോധവല്‍ക്കരണത്തിനും മറ്റ് വിവരക്കൈമാറ്റങ്ങള്‍ക്കുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷന് പരമാവധി പ്രചാരം നല്‍കണമെന്ന് സോഷ്യല്‍ മീഡിയ സേവനങ്ങളോട് ഐടി മന്ത്രാലയം.

Advertisment

publive-image

അതീവ പ്രാധാന്യം കൊടുത്ത് ആപ്ലിക്കേഷന്‍ ഇന്ത്യയിലെ എല്ലാ മൊബൈല്‍ ഉപയോക്താക്കളിലേക്കുമെത്തിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇ മെയില്‍ വഴിയാണ് വിവിധ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് ഈ നിര്‍ദേശമടങ്ങുന്ന സര്‍ക്കുലര്‍ കൈമാറിയത്. കമ്പനികളില്‍ നിന്നും ഇതിനോട് അുകൂല പ്രതികരണമാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

അടിയന്തിര ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിലാണ് ഈ ആപ്പ് ലഭ്യമാകുന്നത്.

ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ രോഗവ്യാപനം സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കും.

ആരോഗ്യ സേതു എന്നാല്‍ ‘ആരോഗ്യത്തിന്റെ ഒരു പാലം’ എന്നാണ് അര്‍ത്ഥം. ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും.അവര്‍ അറിയാതെ പോലും ഒരു കോവിഡ്-19 ബാധിച്ച വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. ആരോഗ്യ സേതു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരിന്റെ കൈവശമുള്ള രോഗബാധിതരുടെ ഡേറ്റാബേസ് ഉപയോഗിക്കുന്നുണ്ട്.

death crtificate social media corona social media
Advertisment