Advertisment

അബ്ദുൽ മജീദ് ഫൈസിയെ ജിദ്ദ വിമാനത്താവളത്തിൽ എതിരേറ്റു

New Update

ജിദ്ദ: ഹ്രസ്വസന്ദർശനാർഥം സൗദിയിൽ എത്തിയ എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസിയ്ക്ക് ജിദ്ദ വിമാനത്താവളത്തിൽ പ്രവർത്തകർ സ്വീകരിച്ചു. വിശുദ്ധ കർമങ്ങൾ നിർവഹിച്ച ശേഷം സൗദിയിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കും. ജിദ്ദ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിൽ പൊതുസ്വീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ, സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, സാദിഖ് വഴിപ്പാറ തുടങ്ങിയവർ ചേർന്ന് അബ്ദുൽ മജീദ് ഫൈസിയ്ക്ക് ബൊക്കെ കൈമാറി.

Advertisment