Advertisment

അബ്ദുൽ വഹീദ്‌ അശരണർക്ക് ആശ്വാസമേകിയ സാമൂഹ്യ പ്രവർത്തകൻ

New Update

ദമ്മാം: അന്തരിച്ച കിഴക്കൻ പ്രവിശ്യയിലെ മികച്ച സാമൂഹ്യ പ്രവർത്തകനായിരുന്ന ഹൈദരാബാദ്‌ സ്വദേശി അബ്ദുൽ വഹീദ് അശരണർക്ക് ആശ്വാസമേകിയ സാമൂഹ്യ പ്രവർത്തക നായിരുന്നെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംബന്ധിച്ചവർ അനുസ്മരിച്ചു.

Advertisment

publive-image

സൂം വിർച്വൽ യോഗത്തിൽ സൗദി അറാംകൊ, അദാ കമ്പനികളിലെ അബ്ദുൽ വഹീദിന്റെ സഹപ്രവർത്തകരും, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മാധ്യമ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം റീജ്യണൽ കമ്മിറ്റി സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ അബ്ദുൽ വഹീദിന്റെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളുടെ നാൾവഴികളെ കുറിച്ചു വിവരിച്ചു.

അദ്ദേഹത്തിന്റെ വിവിധ മേഘലകളിലുള്ള പ്രവർത്തനങ്ങളിലെ സാന്നിധ്യമറിയിക്കുന്ന ചെറു വീഡിയൊയും പ്രദർശിപ്പിച്ചു.

വ്യക്തി ജീവിതത്തിലും കുടുംബ-സാമൂഹിക ജീവിതത്തിലും വളരെ ആകർഷകവും മാതൃകാപരവുമായിരുന്നു അബ്ദുൽ വഹീദിന്റെ പ്രവർത്തനങ്ങളെന്ന് പരിപാടിയിൽ സംബന്ധിച്ചവർ അനുസ്മരിച്ചു. തൊഴിൽ മേഘലയിൽ വളരെ ഉന്നത നിലവാരത്തിലിരിക്കെ തന്നെ സാമൂഹിക പ്രവർത്തന രംഗത്ത്‌ പ്രതിബദ്ധതയോടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അശരണാരായ നിരവധിപേർക്കാണ്‌ ആശ്വാസമായി മാറിയിരുന്നത്‌.

അദാ കമ്പനി പ്രതിനിധികളായ അബ്ദുൽ അസീസ്‌ ഒഹല്ലി, സഈദ്‌ തുഫ, അറാംകൊ പ്രതിനിധികളായ ബാസിം ദോസരി, വില്യം ഖലീൽ, ഇഫ്തിഖാർ അഹ്മദ്‌, ബാല കൊപ്പുരവാരി, സഈദ്‌ ഗൈത്തി, ഇന്ത്യൻ എംബസി പ്രതി നിധികളായ ഇംദാദ്‌ ആലം, എബ്രഹാം വലിയകാല,

സാമൂഹിക പ്രവർത്തകരായ മിർസ്സ സഹീർ ബേഗ്‌, അബ്ദുൽ വാരിസ്‌, ഡോ: ഫയാസ്‌ അഹ്മദ്‌, അത്താർ സിദ്ദീഖി, അഷ്‌റഫ്‌ മൊറയൂർ, ആലികുട്ടി ഒളവട്ടൂർ, മൻസൂർ ഷാ, മുഷ്‌താഖ്‌ റഹ്മാൻ, മൂസകൂട്ടി കുന്നേക്കാടൻ എന്നിവർ അബ്ദുൽ വഹീദുമായുള്ള ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെച്ചു.

കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉർദു ചാപ്റ്ററിന്റെ സ്താപകാംഗങ്ങളി ലൊരാളായിരുന്നു അബ്ദുൽ വഹീദ്‌. ഫ്രറ്റേണിറ്റി ഫോറം ഹജ്ജ്‌ സേവന പ്രവർത്തനങ്ങളിൽ നേത്രുപരമായ പങ്കാളിത്തം വഹിച്ചിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട്‌ മികച്ച വളണ്ടിയർ സേവനം, ഇന്ത്യൻ എംബസി സ്കൂൾ കുട്ടികൾക്കായുള്ള പഴയ പുസ്തക ശേഖരണം എന്നീ മേഘലകളിൽ മികച്ച സേവനം നടത്തിയിരുന്നു. അനുശോചന യോഗത്തിൽ നസീം ഖാസി ഖിറാഅത്ത്‌ നടത്തി. മുഹമ്മദ്‌ താഹിർ പരിപാടി നിയന്ത്രിച്ചു. മുഹമ്മദ്‌ ആമിർ മൗലവിയുടെ പ്രാർത്ഥന നടത്തി.

Advertisment