Advertisment

സി​നി​മാ സെ​റ്റു​ക​ളി​ൽ ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ്യാ​പ​കം: പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടാ​യാ​ൽ പ​ല​രും കു​ടു​ങ്ങും: ചി​ല സി​നി​മാ സെ​റ്റു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടേ​തു മാ​ത്ര​മാ​ണ്: ബാബുരാജ്

New Update

കൊ​ച്ചി: സി​നി​മാ സെ​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ ആ​രോ​പ​ണം ശ​രി​വ​ച്ച് അ​മ്മ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബാ​ബു​രാ​ജ്.

Advertisment

publive-image

സി​നി​മാ സെ​റ്റു​ക​ളി​ൽ ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടാ​യാ​ൽ പ​ല​രും കു​ടു​ങ്ങു​മെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു. ഒരു വാര്‍ത്തചാനലിനോട് പ്രതികരിക്കുകയായിരുന്നു ബാബുരാജ്. ഷെ​യ്ൻ നി​ഗ​മി​ന്‍റെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​മ്മ​യ്ക്കു പ​രി​മി​തി​യു​ണ്ടെ​ന്നും ബാ​ബു​രാ​ജ് വ്യ​ക്ത​മാ​ക്കി.

സി​നി​മാ സെ​റ്റു​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം ഫാ​ഷ​നാ​യി മാ​റി. കൂടിയ ല​ഹ​രി​ക​ളാ​ണ് ചി​ല​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചി​ല സി​നി​മാ സെ​റ്റു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടേ​തു മാ​ത്ര​മാ​ണ്. സെ​റ്റി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യാ​ൽ പ​ല​രും കു​ടു​ങ്ങും.

ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ർ ഒ​ന്നി​നും കൊ​ള്ളി​ല്ലെ​ന്നാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ നി​ല​പാ​ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പ​ല​രും അ​മ്മ​യു​ടെ ഭാ​ഗ​മ​ല്ല. അ​വ​ർ​ക്കു താ​ത്പ​ര്യ​വു​മി​ല്ല. നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്ന​ത് വ​സ്തു​നി​ഷ്ഠ​മാ​ണെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

ഷെ​യ്നി​ന്‍റെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​മ്മ​യ്ക്കു പ​രി​മി​തി​യു​ണ്ട്. പ്ര​ശ്ന​മു​ണ്ടാ​യ​പ്പോ​ൾ മാ​ത്ര​മാ​ണ് ഷെ​യ്ൻ അ​മ്മ​യി​ൽ അം​ഗ​മാ​യ​ത്. ഷെ​യി​നി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ൽ ഫ​ല​വ​ത്താ​കി​ല്ലെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. ഷെ​യി​നി​ന്‍റെ വീ​ഡി​യോ​ക​ൾ ക​ണ്ടാ​ൽ പ​ല​തും മ​ന​സി​ലാ​കും. നി​ർ​മാ​താ​വു​മാ​യു​ള്ള ക​രാ​ർ ലം​ഘി​ച്ചാ​ൽ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഷെ​യ്നി​നു പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ പ​രി​ധി​യു​ണ്ടെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു

Advertisment