തച്ചമ്പാറ കൃഷി ഭവന്റെയും ആത്മ സൊസൈറ്റിയുടേയും ദശപുഷ്പ- പത്തില പ്രദർശനം ആഗസ്റ്റ് ഒന്നിന്

സമദ് കല്ലടിക്കോട്
Monday, July 30, 2018

തച്ചമ്പാറ:  കർക്കിടക മാസത്തിൽ ഉപയോഗിക്കുന്ന പത്ത് ഇനം ഇലകളുടെ പ്രദർശനം ആഗസ്റ്റ് ഒന്നിന് ബുധനാഴ്ച കാലത്ത് പത്ത് മണിക്ക് തച്ചമ്പാറ ആത്മ ഇക്കോഷോപ്പിനു സമീപം നടത്തും. ഇതോടൊപ്പം ദശപുഷ്പങ്ങളുടേയും കറി വെക്കുന്ന മറ്റു ഇലകളുടേയും പ്രദർശനവും നടക്കുന്നതാണ്.

മലയാളിയുടെ തനതായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെട്ടിരുന്ന എന്നാല്‍ ഇന്ന് ആരും ഉപയോഗിക്കാൻ കൂട്ടാക്കാത്ത വിവിധ തരം ഇലകള്‍ ഇന്നത്തെ തലമുറക്ക് പരിചയപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് പത്തില ചന്ത സംഘടിപ്പിക്കുന്നത്.

തച്ചമ്പാറ കൃഷി ഭവൻറേയും ആത്മ സൊസൈറ്റിയുടേയും നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം ബുധനാഴ്ച കാലത്ത് 10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സഫീർ അധ്യക്ഷത വഹിക്കും.

×