Advertisment

റിലീസിന് മുന്‍പ് അജിത്തിന്റെ നേര്‍ക്കൊണ്ട പാര്‍വൈ ഇന്റര്‍നെറ്റില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

അജിത്തിന്റെ തമിഴ് ചിത്രം നേര്‍ക്കൊണ്ട പാര്‍വൈ ഇന്റര്‍നെറ്റില്‍. ചിത്രത്തിലെ ചില പ്രധാന സീനുകളാണ് റിലീസിന് തലേ ദിവസം ഓണ്‍ലൈന്‍ ആയി ലീക് ആയത്. റിലീസിന് മുന്‍പായി സിംഗപ്പൂരില്‍ ആദ്യ പ്രദര്‍ശനവും ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനവും ഓഗസ്റ്റ് 6ന് നടന്നിരുന്നു.

Advertisment

publive-image

ഈ പ്രദര്‍ശനങ്ങള്‍ക്കിടയില്‍ ആരോ രംഗങ്ങള്‍ രഹസ്യമായി പകര്‍ത്തി ഓണ്‍ലൈന്‍ ആയി പോസ്റ്റ് ചെയ്യുകയായിരുന്നു. ക്വാളിറ്റി കുറഞ്ഞ വീഡിയോകളാണ് ഇത്തരത്തില്‍ പ്രചരിച്ചിരുന്നത്. ഒരുപാട് മണിക്കൂറുകള്‍ ചിത്രത്തിലെ രംഗങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചു. നിര്‍മ്മാതാക്കള്‍ ഇത് തടയാനായി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

പൈറസി വെബ്സൈറ്റുകളായ തമിഴ് റോക്കേഴ്സ് പോലുള്ള സൈറ്റുകള്‍ക്കെതിരെ നിര്‍മ്മാതാവ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരുന്നു. ഹിന്ദി ചിത്രം പിങ്കിന്റെ റീമേക് ആണ് ഈ ചിത്രം. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച റോളാണ് തമിഴില്‍ അജിത് കൈകാര്യം ചെയ്യുന്നത്.

ajith film
Advertisment