Advertisment

അജിത്ത് കുമാര്‍ പൊലീസ് വേഷത്തില്‍ എത്തുന്ന വലിമൈയുടെ മോഷൻ പോസ്റ്റർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന വലിമൈയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംവിധാനം എച്ച് വിനോദ് ആണ്. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

അതേസമയം, ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റായ ബുക്ക് മൈ ഷോയില്‍ ചിത്രം നേടിയിരിക്കുന്ന 'ഇന്‍ററസ്റ്റുകളുടെ' എണ്ണം ചർച്ചകൾക്ക് വഴിവച്ചിരുന്നു. 1.73 മില്യണിലധികം ഇന്‍ററസ്റ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ ഇതിനകം നേടിയത്. സമീപകാല ബോക്സ്ഓഫീസ് ചരിത്രത്തിലെ റെക്കോര്‍ഡ് വിജയങ്ങളായിരുന്ന ബാഹുബലി 2, അവഞ്ചേഴ്സ് എന്‍ഡ്‍ഗെയിം എന്നിവയെ പിന്നിലാക്കുന്ന നേട്ടമാണ് ഇതെന്ന് ട്രേഡ് അൻലിസ്റ്റുകളുടെ വിലയിരുത്തലുകൾ.

ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് ഈ തുക നേടിയതെന്നാണ് വിവരം.

Advertisment