Advertisment

'പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാന്‍സും കിട്ടും': ആരാധകന്റെ കമന്റിന് അജുവിന്റെ മറുപടി

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമയില്‍ കോമഡി താരമായും നിര്‍മ്മാതാവായും തിളങ്ങിനില്‍ക്കുന്ന താരമാണ് അജു വര്‍ഗീസ്. അഭിനയത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ചിത്രങ്ങളും അജു ‌പങ്കുവയ്ക്കാറുണ്ട്.

Advertisment

publive-image

ഇപ്പോള്‍ താരത്തിനെതിരെ വന്ന കമന്റിന് കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീം ഒന്നിച്ചഭിനയിച്ച ദാസന്‍റെയും വിജയന്റെയും ആരും കാണാത്ത ചിത്രം എന്ന കുറിപ്പോടെയാണ് ഒരു ചിത്രം പങ്കുവച്ചത്.

ദാസനേയും വിജയനേയും പോലെ അജു വര്‍ഗീസും നിവിന്‍ പോളിയും ഒരുമിച്ചൊരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന തരത്തില്‍ നിരവധി കമന്റും വന്നു. അതിനിടയിലാണ് അജുവിനെതിരെ മോശം കമന്റ് വന്നത്.

'പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാന്‍സും കിട്ടും' ഇങ്ങനെയായിരുന്നു കമന്റ്. എന്നാല്‍ ഇതിന് സ്മൈലി നല്‍കിയായിരുന്നു അജു നേരിട്ടത്. അജുവിന്റെ കമന്റിനെ പിന്തുണച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

 

https://www.facebook.com/AjuVargheseOfficial/posts/2728406960580356

Advertisment