Advertisment

പ്രണയത്തിന്‍റെ ആര്‍ദ്രതയും വിരഹത്തിന്‍റെ ചെറുനൊമ്പരവുമായി മനോഹരത്തിലെ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മനോഹരം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ‘അകലെ…’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ജോ പോളിന്റേതാണ് ഗാനത്തിലെ വരികള്‍. സഞ്ജീവ് ടി സംഗീതം പകര്‍ന്നിരിക്കുന്നു. പ്രണയത്തിന്‍റെ ആര്‍ദ്രതയും വിരഹത്തിന്‍റെ ചെറുനൊമ്പരവുമെല്ലാം ഈ ഗാനത്തിന്‍റെ വരികളിലുണ്ട്.

https://www.youtube.com/watch?time_continue=261&v=qGqI8xCVGuU

അനവര്‍ സാദിഖ് ആണ് മനോഹരം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സ്, ബേസില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മനോഹരം.ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Advertisment