Advertisment

അൽ ആലിയ സ്കൂളിന്‍റെ നേട്ടം പ്രശംസനീയം; ഇന്ത്യൻ എംബസി കൗൺസിലർ എസ് രാകേഷ് കുമാർ.

author-image
admin
Updated On
New Update

റിയാദ്: അൽ ആലിയ ഇന്റര്‍നാഷണല്‍  സ്കൂള്‍ പതിനേഴാമത്  വാർഷികവും അവാർഡ്ദാന ചടങ്ങും ഷിഫ അൽ അമീരി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുഖ്യാതി ഥിയായി  ഇന്ത്യൻ എംബസി കൗൺസിലർ .എസ് രാകേഷ് കുമാർ  പങ്കെടുത്തുകൊണ്ട്  വാര്‍ഷികാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു

Advertisment

publive-image

അൽ ആലിയ സ്കൂളിന്റെ പതിനേഴാമത് സ്കൂൾ വാർഷികാഘോഷം ഇന്ത്യൻ എംബസി കൗൺസിലർ .എസ് രാകേഷ് കുമാർ ഉത്ഘാടനം ചെയ്യുന്നു. 

കഴിഞ്ഞ പത്ത്, പന്ത്രണ്ട് സിബിഎസ്ഇ പരീക്ഷയിൽ നൂറിൽ നൂറ് മാർക്ക് നേടിയ കുട്ടികളെ ആദരിച്ചു. സ്കൂളിന്റെ ഈ വിജയം പ്രശംസനീയവും മാതൃകാപരവു മാണെന്ന് അദ്ദേഹം മുഖ്യസന്ദേശത്തിൽ പറഞ്ഞു.

publive-image

ചിത്രങ്ങള്‍ കടപാട് ജലീല്‍ ആലപ്പുഴ

സ്കൂൾ ചെയർമാൻ  . തോമസ് ചാണ്ടി എംഎൽഎയുടെ പ്രതിനിധിയായി കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിൻ മാനേജറും അൽ ആലിയ സ്കൂൾ മാനേജ്മെൻറ് അംഗവുമായ അഡ്വ. പി ജോൺ തോമസ് ചെയർമാന്റെ സന്ദേശം നൽകി.

publive-image

ആയിരങ്ങൾ പങ്കെടുത്ത വർണ്ണാഭമായ യോഗം കുട്ടികളുടെ കലാ പ്രകടനങ്ങൾ കൊണ്ട് മികവുറ്റതായി. സ്കൂൾ പ്രിൻസിപ്പൽ ഡോ.ഷാനു.സി. തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഫിനാൻസ് മാനേജർ .ബിജു ഉമ്മൻ ജോയ് ആശംസകൾ അറി യിച്ചു. സ്കൂൾ ഹെഡ് ഗേൾ ലൊറൈൻ രാജു സ്വാഗതവും ഹെഡ് ബോയ് മുഹമ്മദ് യൂസഫ് കാമിൽ നന്ദിയും പറഞ്ഞു.

publive-image

publive-image

Advertisment