Advertisment

എംബസിയുടെ സഹായാത്താല്‍ ഒറ്റപ്പാലം സ്വദേശി അലി അക്ബർ നാട്ടിലേക്ക് .

author-image
admin
Updated On
New Update

റിയാദ് : രണ്ടു മാസത്തോളമായി ബുറൈദ സെൻട്രൽ ഹോസ്പി റ്റലിൽ സ്ട്രോക്ക് വന്ന് പാരലൈസ് ആയി അത്യാഹിത വിഭാഗ ത്തിൽ ചികിത്സയിൽ ആയിരുന്ന പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വരോട് കൂരിക്കാട്ടിൽ വീട്ടിൽ അലി അക്ബർന് ആണ് എംബസി തുണയായത്. മൂന്നു വർഷമായി ഒരുറെസ്റ്റോറന്റിൽ ജോലി നോക്കുകയായിരുന്നു..

Advertisment

publive-image

നിർധന കുടുംബമായ അലി നാട്ടിൽ പോയി വന്ന് ഒരു മാസവും മൂന്നു ദിവസവും ആയപ്പോൾ ആണ് ഇങ്ങനെ ഒരു ത്യാഹിതം സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞ ഐ സി ഫ് സർവീസ് സെക്രട്ടറി മൻസൂർ കൊല്ലം. ചക്കുവളളി പ്രവാസി കൂട്ടാഴ്മ ചാരിറ്റബിൾ സൊസൈറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ സലിം പാറയിൽ മുക്ക്നെ ബന്ധപ്പെടുകയും അദ്ദേഹം അപ്പോൾ തന്നെ എംബസിയിൽ നേരിട്ടെത്തി അലിയു ടെയും കുടുംബത്തിന്റെയും ദയനീയാവസ്‌ഥ കൗൺസിലർ വെൽഫെയർഓഫീസർ ഡി.ബി  ഭാട്ടി  ഗംഭീർ എന്നിവരുമായി സംസാരിച്ചു

അപ്പോൾ തന്നെ അനുകൂലമായ നടപടികൾ സ്വീകരിച്ചു. എംബ സി ഉദിയോഗസ്ഥരായ സയ്യിദ് ഗോവ. ശറഫുദ്ധീൻ കോഴിക്കോട്. എന്നിവർ കാര്യങ്ങൾ എളുപ്പം ആകുന്നതിന് സഹായിച്ചു. രോഗിക്കും കൂടെ യാത്ര ചെയ്ത നേഴ്സ്നും ഉള്ള ടിക്കറ്റ് എംബസി ആണ് നൽകിയത് രോഗിയെ അനുഗമിക്കു ന്നതിന് ഒരു നേഴ്സ് ആവശ്യമായിരുന്നു അതിനുവേണ്ടി വിഷമിക്കുന്ന സമയത്ത് മാലാഖയെപ്പോലെ കടന്നുവന്നത് ദമ്മാമിൽ നിന്ന് ആനി മേരി സിസ്റ്റർ ആണ്.

നോർക്ക ആംബുലൻസ് ശരിയാക്കുന്നതിനും മറ്റും. ഷിഹാബ് കൊട്ടുകാടിന്റ സഹായം ഉണ്ടായിരുന്നു. ഹോസ്പിറ്റൽ സംബന്ധമായ കാര്യങ്ങൾക്ക് ഐ സി ഫ്. രിസാല സ്റ്റഡി സർക്കിൾ എന്നിവർ സഹായിച്ചു റിയാദിലെ ജീവകാരുണ്യ പ്രവർത്തകരായ ഗഫൂർ കൊയിലാണ്ടി, അബുസാലി ഉസ്താദ്, ഐ സി ഫ്.  മിഥുലാജ് കൊല്ലം,പോൾ ദമ്മാം,ഹബീബ് ഏലംകുളം, ജോസഫ് കന്യാകുമാരി, എന്നിവർ പിന്തുണയു മായി ഉണ്ടായിരുന്നു..

Advertisment