Advertisment

അലിഫ് സ്കൂളില്‍ ഖുര്‍ആന്‍ മുസാബഖ

author-image
admin
New Update

റിയാദ്:റിയാദ് അലിഫ് സ്കൂളില്‍ വിശുദ്ധ റമദാനിനോടനുബന്ദിച്ച് ഖുര്‍ആന്‍ മുസാബഖ നടത്തി. വിദ്യാര്‍ഥികളില്‍ വിശുദ്ധ ഖുര്‍ആനുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ മത്സരം മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നു. നൂറോളം വിധ്യാര്തികള്‍ മത്സരിച്ച ആദ്യ ഘട്ടത്തിനു ശേഷം, മികവ് തെളിയിച്ച ഇരുപത് പേര്‍ ഫൈനല്‍ റൌണ്ടില്‍ മത്സരിച്ചു.

Advertisment

publive-image

അലിഫ് മുസാബഖയില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ്‌ അംജദ് അഹ്മദിന് ലുഖ്മാന്‍ പാഴൂര്‍ സമ്മാനം നല്‍കുന്നു.

സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി നടന്ന ഭക്തി സാന്ദ്രമായ മത്സരത്തില്‍ മുഹമ്മദ്‌ അംജദ് അഹ്മദ് ഒന്നാം സ്ഥാനം നേടി. ആയിഷ ബിന്ത് ഹുസൈന്‍ (സീനിയര്‍ ഗേള്‍സ്‌), ഹസ്ന ഹുസൈന്‍ (ജൂനിയര്‍ ഗേള്‍സ്‌), അമ്മാര്‍ മുഹമ്മദ്‌ (ജൂനിയര്‍ ബോയ്സ്) എന്നിവരാണ് മറ്റു വിജയികള്‍.

സ്കൂള്‍ മാനേജര്‍ മുഹമ്മദ്‌ ഖഹ്താനി പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ മുസ്തഫ സന്ദേശപ്രഭാഷണം നടത്തി.ലുഖ്മാന്‍ പാഴൂര്‍ (എക്സിക്യൂട്ടീവ് ഡയറക്ടര്‍) വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെഡ് മാസ്റ്റര്‍ നൗഷാദ് മുഹമ്മദ്‌, നൂറുദ്ധീന്‍ സഖാഫി, അബൂബകര്‍ സിദ്ധീഖ് മദനി എന്നിവര്‍ സന്നിഹിതരാ യിരുന്നു.അലി ബുഖാരി, നിസ്സ എസ് എച് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Advertisment