Advertisment

അള്ള് രാമേന്ദ്രൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ‘പോരാട്ട’ത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രം ഫെബ്രുവരി 1ന് പ്രദർശനത്തിന് എത്തും. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഇതുവരെ കാണാത്ത മാസ് കഥാപാത്രമായാണ് എത്തുന്നത്

ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ ബാലമുരളി, കൃഷ്ണശങ്കര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്

Advertisment