ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരത്തനില്‍ നസ്രിയ പാടിയ പാട്ടിന്റെ വീഡിയോ പുറത്തുവിട്ടു. പ്രകൃതി രമണീയമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് വീഡിയോ ഗാനം .പുതിയൊരു പാതയില്‍ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഇതാദ്യമായല്ല നസ്രിയ സിനിമയില്‍ പാടുന്നത്. ഇതിന് മുന്‍പ് ദുല്‍ഖര്‍ ചിത്രം സലാല മൊബൈല്‍സിന് വേണ്ടി താരം പാടിയിരുന്നു.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്‍’ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിലുണര്‍ത്തിയിരിക്കുന്നത്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷന്‍.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ഈ അമല്‍നീരദ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്. സംഗീതം സുഷിന്‍ ശ്യാം. ഓഗസ്റ്റ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.