Advertisment

കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം ചരിത്രമാകും, ഇന്ത്യ -സൗദി ബന്ധം ദൃഡമാകും -അംബാസിഡര്‍.

author-image
admin
Updated On
New Update

റിയാദ് : സൗദി കിരീടവാകാശിയും ഉപ പ്രധാനമന്ത്രിയുമായ രാജകുമാരന്‍   മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡ മാകുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ്‌ ജാവേദ്‌ റിയാദ് എംബസിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു . ഈ മാസം 19, 20 തിയതികളിലാണ് കിരീടാവകാശി മുഹമ്മദ്‌ ബിന്‍  സല്‍മാന്‍ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്.

Advertisment

publive-image

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 2016 ലെ സൗദി സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സൗഹൃദവും ദൃഡമാണെന്നും എല്ലാ മേഖലയിലും ഇന്ത്യയും സൗദി അറേബ്യയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്ന്ന്‍ അംബാസിഡര്‍ വെക്തമാക്കി.

സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്ന വിഷന്‍ 2030 ന്‍റെ ഭാഗമായി ഇരു രാഷ്ട്രവും വിദ്യാഭ്യാസം ,സാങ്കേതികം , ടൂറിസം തുടങ്ങിയ മേഖലകളിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള കൂടുതല്‍ സാദ്ധ്യതകള്‍ കിരീടാവകാശിയുടെ സന്ദര്‍ശനത്തോടെ വഴിവെക്കുമെന്ന് ഇതുവഴി ലക്ഷക്കണക്കിന് വരുന്ന പ്രവാസികള്‍ക്കും ഹജ്ജ്‌ തീര്‍ഥാടകര്‍ക്കും ഗുണം  ലഭ്യമാകും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം ഹജ്‌ വിസയാണ് സൗദി സര്‍ക്കാര്‍ ഇന്ത്യക്ക് അനുവദിച്ചത് .സന്ദര്‍ശനത്തിന്‍റെ ഭാഗമായി ശാസ്ത്രം, സാങ്കേതികം ദേശിയ സുരക്ഷ ,സമുദ്ര വാണിജ്യം ,കാര്‍ഷികം ബഹിരാകാശം വാണിജ്യ നിക്ഷേപം എന്നീ മേഖലകളില്‍ തന്ത്ര പ്രധാനമായ ചര്‍ച്ചകള്‍ നടക്കും

പ്രതിരോധം, സുരക്ഷ, കാര്‍ഷിക മേഖലകളില്‍ സംയുക്തപദ്ധതികള്‍ക്കു ധാരണയാകും. സൗദി-ഇന്ത്യ സുപ്രീം കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ രൂപീകരണം, റേഡിയോ, ടിവി സംപ്രേക്ഷണ മേഖലയില്‍ സഹകരണം, നിക്ഷേപ പ്രോത്സാഹന പദ്ധതി, വിനോദ സഞ്ചാര  പദ്ധതികള്‍, ഇന്ത്യയിലെ നാഷനല്‍ ഫണ്ട് ഫോര്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപം തുടങ്ങിയ 5 കരാറുകളും ഒപ്പുവയ്ക്കും  പ്രതിരോധ മന്ത്രിയും സൗദി കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് വൈസ് പ്രസിഡന്റും കൂടിയായ രാജകുമാരന്‍  മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായാണ് ഇന്ത്യയി ലെത്തുന്നത്.  പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണു സന്ദര്‍ശനം.

publive-image

കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ സന്ദര്‍ശനത്തില്‍ നിരവധി ധാരണാപത്രങ്ങള്‍ ഒപ്പുവെക്കും ടൂറിസം പാര്‍പ്പിടം എന്നിവ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്‌ട്രപതിക്ക് പുറമേ  , ഉപരാഷ്ട്രപതി മന്ത്രിമാര്‍ വിവിധ ബിസ്നെസ്സ് പ്രതിനിധികള്‍ എന്നിവരുമായും കൂടികാഴ്ച നടത്തും .കിരീടാവകാശി മുഹമ്മദ്‌ സല്‍മാന്‍ രാജാവിന്‍റെ സന്ദര്‍ശനം ചരിത്ര സംഭവമാകുമെന്നും അത് ഇന്ത്യ സൗദി അറേബ്യ ബന്ധത്തിലെ നാഴികകല്ലാകുമെന്നും അംബാസിഡര്‍ പറഞ്ഞു .മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി സൌദിയിലെ ഇന്ത്യക്കാരുടെ എണ്ണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സൌദിയില്‍ പ്രവാസി ഇന്ത്യക്കാരുടെ എണ്ണത്തില്‍  അഞ്ചു ലക്ഷത്തിന്‍റെ കുറവ് ഉണ്ടായിട്ടുണ്ടെന്നും 27 ലക്ഷമാണ് ഉള്ളതെന്നും നേരത്തെ 32 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ടായിരുന്നുവെന്നും സ്വദേശി വല്‍ക്കരണ ഭാഗമായി സംഭവിച്ചതാകാം എണ്ണത്തില്‍ കുറവ് വരാന്‍ സാധ്യതയെന്നും അംബാസിഡര്‍ .പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി ചീഫ്‌ ഓഫ് മിഷന്‍ ഡോ:സുഹൈല്‍ അജാസ്‌ ഖാന്‍ ,ഫസ്റ്റ് സെക്രട്ടറിയും മീഡിയയുടെ ചുമതലയുള്ള ഡോ: ഹിഫ്സുല്‍ റഹ്മാന്‍ എന്നിവരും പങ്കെടുത്തു.

 

 

 

Advertisment