Advertisment

ഒരു അത്ഭുത ഗോൾ; വീഡിയോ കാണാം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഒരു ഗോള്‍കീപ്പര്‍ ഗോള്‍ നേടുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം ഫുട്‌ബോള്‍ ലോകത്ത് നടക്കുന്നതാണ്. പക്ഷെ ജോര്‍ദാന്‍ കീപ്പര്‍ ഷാഫി നേടിയത് രണ്ട് ഗോളുകളാണ്. കരിയറിലെ രണ്ടാം ഗോളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്..

ജോര്‍ദാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ലീഡ് വഴങ്ങാന്‍ കാരണം ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് സംഭവിച്ച ചെറിയൊരു തെറ്റാണ്. പക്ഷെ ജോര്‍ദാന്‍ ഗോള്‍ കീപ്പര്‍ അമേര്‍ ഷാഫിയുടെ കിക്ക് അത് ഗോളാക്കി മാറ്റി.

മുമ്പ് അല്‍ വെഹ്ദാത്തിന് വേണ്ടി കളിക്കുമ്പോഴും ഷാഫി ഗോള്‍ നേടിയിട്ടുണ്ട്. ജോര്‍ദാന്റെ ബോക്‌സില്‍ നിന്നടിച്ച പന്ത് സന്ധുവിന്റെ മുന്നില്‍ കുത്തിയുയര്‍ന്ന് വലയിലേക്ക് വീഴുകയായിരുന്നു. പൊസിഷന്‍ തെറ്റി നില്‍ക്കുകയായിരുന്ന സന്ധുവിന് പന്ത് തട്ടിയകറ്റാനായില്ല.

https://twitter.com/twitter/statuses/1063857329165070336

 

Advertisment