Advertisment

സമ്മാനമായി ലഭിച്ച റോള്‍സ് റോയ്‌സ് ഫാന്റം കാര്‍ അമിതാഭ് ബച്ചന്‍ വിറ്റു...ബച്ചന് സമ്മാനമായി റോള്‍സ് റോയ്‌സ് നല്‍കിയത് സംവിധായകന്‍ വിധു വിനോദ് ചോപ്ര

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഏകലവ്യയുടെ വിജയത്തെ തുടര്‍ന്ന് സമ്മാനമായി ലഭിച്ച ആഡംബര വാഹനം റോള്‍സ് റോയ്‌സ് ഫാന്റം കാര്‍ നടന്‍ അമിതാഭ് ബച്ചന്‍ വിറ്റതായി റിപ്പോര്‍ട്ട്. സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് സമ്മാനമായി റോള്‍സ് റോയ്‌സ് നല്‍കിയത്.

publive-image

ബോക്സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും ചിത്രം ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. 3.5 കോടിയാണ് വാഹനത്തിന്റെ യഥാര്‍ഥ വില. എന്നാല്‍, എത്ര രൂപക്കാണ് വില്‍പന നടന്നതെന്നത് വ്യക്തമല്ല. മുംബൈയില്‍ നിന്നുള്ള ഒരു വ്യവസായിയാണ് കാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment