Advertisment

ഞാൻ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാർ മാെത്തമറിയും, ഗേൾസ് സ്കൂളിലെ ടീച്ചർമാർ എല്ലാവർക്കും ഉണ്ടാവുന്ന വേദനയല്ലേയെന്ന് ചോദിക്കും: അനശ്വര രാജൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയരാണ് അനശ്വര രാജനും മമിത ബൈജുവും. സൂപ്പർ ശരണ്യക്ക് ശേഷം മമിത, അനശ്വര, അർജുൻ അശോകൻ എന്നിവർ ഒരുമിച്ചഭിനയിച്ച പുതിയ സിനിമയാണ് 'പ്രണയ വിലാസം'. ഫെബ്രുവരി 24 ന് സിനിമ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേർസിന് മമിതയും അനശ്വരയും നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു ദിവസം ആൺകുട്ടിയായി മാറിയാലുള്ള ​ഗുണത്തെ പറ്റി മനസ് തുറക്കുകയായിരുന്നു ഇരുവരും.  ആർത്തവ വേദന അറിയേണ്ട എന്നതാണ് ഒരു ​ഗുണമെന്ന് മമിത പറഞ്ഞു. 'എനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്സായി വീട്ടിൽ ചടച്ചിരിക്കുമ്പോൾ പിന്നെയും പെയ്ൻ വരും. ഒന്ന് പുറത്ത് പോയി വരുമ്പോൾ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും,' - മമിത പറഞ്ഞു. മമിതയുടെ അഭിപ്രായത്തോട് യോജിച്ച അനശ്വര, ആർത്തവക്കാലത്ത് തനിക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുമെന്ന് തുറന്നു പറഞ്ഞു.

അനശ്വരയുടെ വാക്കുകൾ ഇങ്ങനെയാണ്...  'പീരിയഡ്സിന്റെ സമയത്ത് പുറത്തിറങ്ങാൻ പോലും പറ്റാത്തവരിൽ ഒരാളാണ് ഞാൻ. സൂപ്പർ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിർത്തി വെച്ചിരിക്കുകയായിരുന്നു. കാരണം എനിക്ക് പറ്റുന്നില്ല. ​ഗേൾസ് സ്കൂളിൽ പഠിച്ച എന്നോട് ടീച്ചർമാർ ചോദിക്കാറുണ്ട് എല്ലാവർക്കും ഉണ്ടാവുന്ന വേദനയല്ലേയെന്ന്. ഗേൾസ് സ്കൂളിലെ ടീച്ചർമാരാണ് പറയുന്നത്. അവർക്ക് അറിയുമോ എന്നറിയില്ല, എല്ലാവർക്കും വരുന്ന വേദന വ്യത്യസ്തമാണ്. എന്റെ ഫ്രണ്ടിന് അറിയുക പോലുമില്ല. എനിക്ക് നേരെ തിരിച്ചാണ്. ഞാൻ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാർ മാെത്തമറിയും,' അനശ്വര രാജൻ പറഞ്ഞു.

മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിലും അനശ്വരയും മമിതയും അഭിനയിക്കുന്നു. ബാം​ഗ്ലൂർ ഡെയ്സിന്റെ ഹിന്ദി റീമേക്കിൽ അനശ്വര അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

Advertisment