ദൃശ്യം2 തിയറ്ററില്‍ റിലീസാകാത്തതില്‍ നല്ല വിഷമമുണ്ടെന്ന് അന്‍സിബ

ഫിലിം ഡസ്ക്
Saturday, January 16, 2021

മലയാള സിനിമയെ ആദ്യമായി 50 കോടി ക്ലബിലെത്തിച്ച ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ദൃശ്യം 2 വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒപ്പംജോര്‍ജ്ജുകുട്ടിയും കുടുംബവും. ദൃശ്യത്തില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ച അന്‍സിബ ഹസ്സന്‍ രണ്ടാം ഭാഗത്തിലുമുണ്ട്.

ദൃശ്യം ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല.എല്ലാം അപ്രതീക്ഷിതമായിരുന്നു. ദൃശ്യം 2വും അങ്ങിനെയാണ് സംഭവിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്തലോക്ഡൌണ്‍ സമയത്ത് ജീത്തു സാര്‍ വിളിച്ചിട്ടുണ്ട്..ദൃശ്യം 2 വിന്‍റെ ഷൂട്ടുണ്ട്. പെട്ടെന്ന്റെഡിയായിക്കോ. അടുത്ത മാസം ഷൂട്ടാണെന്ന് പറഞ്ഞു. അതും വല്യൊരു അത്ഭുതമായിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് ദൃശ്യം 2 ചിലപ്പോള്‍ സംഭവിച്ചേക്കാമെന്ന് ജീത്തു സാര്‍ പറഞ്ഞിരുന്നു.
സിനിമ തിയറ്ററില്‍ റിലീസാകാത്തതില്‍ നല്ല വിഷമമുണ്ട്. തിയറ്റര്‍ എക്സ്പീരിയന്‍സ് വേറൊരു
അനുഭവം തന്നെയാണ്.

പ്രത്യേകിച്ച് ലാലേട്ടന്‍റെ സിനിമ മലയാളികള്‍ ആഘോഷിക്കുന്ന ഒരു സിനിമ തന്നെയാണ്. തിയറ്ററില്‍ പോയി സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ ഒരു സിനിമയും ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. ദൃശ്യം 2 ഇറങ്ങാനുള്ള കാത്തിരിപ്പിലാണെന്ന് അന്‍സിബ വ്യക്തമാക്കി.

×