Advertisment

അനില്‍ അക്കരയുടെ കാത്തിരുപ്പ് നീളും ; നീതു ഇനിയും കാണാമറയത്ത് തന്നെ, അഞ്ചു സെന്റ് സ്ഥലവും വീടും ഒരുക്കിനല്‍കാമെന്ന് പറഞ്ഞ് എംഎല്‍എയും എംപിയും നീതുവിനായി ഇന്നും കാത്തിരുന്നത് മണിക്കൂറുകള്‍; രണ്ടുമാസത്തെ ശമ്പളം നല്‍കുമെന്ന് ആലത്തൂര്‍ എംപിയും; എംഎല്‍എ ലൈഫ് പദ്ധതിയിലെ വീട് മുടക്കിയെന്ന പരാതി പറഞ്ഞ കുട്ടിക്കായി അന്വേഷണം തുടര്‍ന്ന് അനില്‍ അക്കര, കുട്ടിയെ കണ്ടെത്താന്‍ പോലീസ് സഹായവും തേടും !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തൃശൂര്‍: അനില്‍ അക്കരയുടെ കാത്തിരിപ്പ് വിഫലമായി. നീതു ജോണ്‍സണ്‍ ഇനിയും കാണാമറയത്ത് തന്നെ. നീതുവിന് വേണ്ടി ഇന്നും അനില്‍ അക്കര എംഎല്‍എയും രമ്യാ ഹരിദാസ് എംപിയും കൗണ്‍സിലറര്‍ സൈറാ ബാനുവും രാവിലെ മുതല്‍ കാത്തിരുന്നെങ്കിലും ആരും വന്നില്ല.

Advertisment

publive-image

വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദം കത്തിപ്പടരുകയും അഴിമതിയാരോപണങ്ങളില്‍ അന്വേഷണം മുറുകുകയും ചെയ്തതോടെയാണ് നീതു ജോണ്‍സണ്‍ എന്ന കുട്ടിയുടെ കത്ത് അനില്‍ അക്കരയെ സംബോധന ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

അച്ഛന്‍ മരിച്ചതിനു ശേഷം ഒരു വസ്ത്ര വ്യാപാരശാലയില്‍ ജോലിക്കു പോകുന്ന അമ്മയുടെ മകള്‍ എന്ന നിലയിലാണ് നീതു അനില്‍ അക്കരയ്ക്ക് കത്തയച്ചത്. അനില്‍ അക്കര വിജയിച്ച 43 വോട്ടില്‍ ഒന്ന് തന്റെ അമ്മയുടെതാണെന്നും ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങളുടെ സ്വപ്‌നമായ അടച്ചുറപ്പുള്ള വീട് തകര്‍ക്കരുതെന്നുമായിരുന്നു നീതു കത്തില്‍ അനില്‍ അക്കരയെ ഓര്‍മ്മിപ്പിച്ചത്.

നേരത്തെ സിപിഎമ്മിന്റെ സൈബറിടങ്ങളില്‍ കത്ത് വൈറലായതോടെ ഇങ്ങനെയൊരാള്‍ ഉണ്ടോ എന്ന അന്വേഷണം അനില്‍ അക്കര എംഎല്‍എ തുടങ്ങിയിരുന്നു. പ്രദേശത്തെ സ്‌കൂളിലും എല്ലാ വാര്‍ഡുകളിലും അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാളെ കണ്ടെത്താനായില്ല. ഇതു ഫേസ്ബുക്കില്‍ എംഎല്‍എ കുറിച്ചതോടെ പ്രചരണവും അവസാനിച്ചിരുന്നു.

എന്നാല്‍ സിബിഐ അന്വേഷണം വന്നതോടെ പഴയ കത്തും സജീവമായി. ഇതോടെയാണ് നീതു ജോണ്‍സണെ കാത്ത് അനില്‍ അക്കര എങ്കേക്കാട് മങ്കര റോഡില്‍ ഇന്നു രാവിലെ ഒന്‍പതു മണി മുതല്‍ നീതുവിനായി കാത്തിരുന്നത്. നീതുവിന് അഞ്ചു സെന്റ് സ്ഥലവും വീടും ഉണ്ടാക്കി നല്‍കുമെന്ന് അനില്‍ അക്കരയുടെ ഭാര്യയും ഉറപ്പു നല്‍കിയിരുന്നു.

നീതുവിനെ കാണാന്‍ അനില്‍ അക്കരയ്ക്ക് ഒപ്പം ആലത്തൂര്‍ എംപി രമ്യാ ഹരിദാസും വാര്‍ഡ് കൗണ്‍സിലര്‍ സൈറാ ബാനുവും ഉണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും നീതു ജോണ്‍സണോ, അവരുമായി ബന്ധപ്പെട്ടവരോ ഈ വഴി വന്നില്ല. ഇതോടെ കാത്തിരുപ്പ് അവസാനിപ്പിച്ച് എംഎല്‍എയും സംഘവും മടങ്ങി.

കുട്ടി വരാതിരുന്നെങ്കിലും വെറുതെ ഇരിക്കാന്‍ അനില്‍ അക്കര തയ്യാറല്ല. കുട്ടിയെ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് എംഎല്‍എ പോലീസിനെയും സമീപിച്ചിട്ടുണ്ട്.

life mission anil akkara
Advertisment