Advertisment

കാ‌‌ര്‍ഷികോല്‍പന്നങ്ങള്‍ക്ക്​ മുടക്കുമുതലിനേക്കാള്‍ 50 ശതമാനം അധികം താങ്ങുവില ​ആവശ്യപ്പെട്ട്​ അണ്ണ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി

New Update

മുംബൈ: കാര്‍ഷികോല്‍പന്നങ്ങള്‍ക്ക്​ മുടക്കുമുതലിനേക്കാള്‍ 50 ശതമാനം അധികം താങ്ങുവില​ (എംഎസ്പി) നല്‍കണമെന്ന് ആവശ്യപ്പെട്ട്​ അണ്ണ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 2018ല്‍ താന്‍ ഉപവാസ സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌​ നല്‍കിയ വാക്ക്​ ഇതുവരെ പാലിച്ചി​ട്ടില്ലെന്നും ഇനിയും നടപ്പാക്കിയില്ലെങ്കില്‍ ജനുവരി അവസാനം പട്ടിണി സമരം നടത്തുമെന്നും അദ്ദേഹം കത്തില്‍ മുന്നറിയിപ്പ്​ നല്‍കി.

Advertisment

publive-image

"ഈ വിഷയത്തില്‍ ഞാന്‍ ഇതുവരെ അഞ്ച് തവണ നിങ്ങളുമായി കത്തിടപാടുകള്‍ നടത്തി. പക്ഷേ ഒരു ഉത്തരവും ലഭിച്ചില്ല. അതിനാലാണ് ജനുവരി അവസാനം നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. ഉപവാസ വേദിയായി രാംലീല മൈതാനം വിട്ടുകിട്ടാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക്​ നാല് കത്തുകള്‍ എഴുതി. അതിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല" -മോദിക്ക്​ എഴുതിയ കത്തില്‍ ഹസാരെ പറഞ്ഞു. ഹിന്ദിയിലാണ്​ അദ്ദേഹം കത്തെഴുതിയത്​.

'ന്യൂഡല്‍ഹി രാംലീല മൈതാനത്ത് നടത്തിയ ഏഴു ദിവസ ഉപവാസത്തിനൊടുവില്‍ 2018 മാര്‍ച്ച്‌ 29ന് അങ്ങയുടെ സര്‍ക്കാര്‍ നല്‍കിയ രേഖാമൂലമുള്ള ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഒരു ശുപാര്‍ശ അംഗീകരിക്കു​േമ്ബാള്‍ അതിലുള്ള കാര്യങ്ങള്‍ പാലിക്കേണം. താങ്ങുവില നിശ്​ചയിക്കു​േമ്ബാള്‍ മുടക്കുമുതലിനേക്കാള്‍ 50 ശതമാനം വര്‍ധിപ്പിക്കണമെന്ന് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്​തിരുന്നു. ഇത്​ നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട്​ 2018 മാര്‍ച്ച്‌ 23ന് ഞങ്ങള്‍ രാം‌ംലീല മൈതാനത്ത് ഉപവാസമനുഷ്ഠിച്ചു. ആ മാസം 29ന് അന്നത്തെ കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ്​ ശെഖാവത്തും അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശുപാര്‍ശ നടപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ ഓഫസില്‍നിന്നുള്ള ഉറപ്പ് രേഖാമൂലം ഞങ്ങള്‍ക്ക്​ നല്‍കിയിരുന്നു' -കത്തില്‍ പറഞ്ഞു.

വിളയുടെ താങ്ങുവില നിശ്ചയിക്കുമ്ബോള്‍ കര്‍ഷകര്‍, കാലികള്‍, യന്ത്രം എന്നിവയുടെ അധ്വാനം, വിത്തിന്‍റെ വില, വളം, വൈദ്യുതി, ജലസേചനം, ഭൂമി, കീടനാശിനി, കളനാശിനി, ഉഴുകല്‍ എന്നിവയുടെ മൂല്യവും അതിന്‍റെ 50 ശതമാനം കൂടുതലും നല്‍കണം. എന്നാല്‍, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളുടെ വില പോലും ലഭിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്യുന്നത്​ - ഹസാരെ കത്തില്‍ പറഞ്ഞു.

''നമ്മുടെ ഭരണഘടനയനുസരിച്ച്‌, ആരും ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. തൊഴിലിന്​ അനുയോജ്യമായ പ്രതിഫലം ലഭിക്കണം. ഇത് അവരുടെ അവകാശമാണ്. എന്നാല്‍, പൊതുജനങ്ങളെ സേവിക്കുന്ന കര്‍ഷകന്‍ മാത്രം രാജ്യത്ത്​ ചൂഷണം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്യുന്നത്. കാര്‍ഷിക ഉല്‍‌പന്നങ്ങള്‍ക്ക്​ മുടക്കുമുതലിനേക്കാള്‍ 50 ശതമാനം കൂടുതല്‍ നല്‍കേണ്ടത് ആവശ്യമാണ്. ഇത്​ താങ്കള്‍ ഞങ്ങള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയതുമാണ്​. ഇനിയും നടപ്പാക്കിയില്ലെങ്കില്‍ ജനുവരി അവസാനം പട്ടിണി സമരം നടത്തും' - ഹസാരെ വ്യക്​തമാക്കി.

Advertisment