Advertisment

മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം മതിയാക്കി ആനി സാമുവല്‍ നാട്ടിലേക്ക്.

author-image
admin
New Update

റിയാദ് : ആതുര ,സാമുഹ്യ ,ജീവകാരുണ്യ രംഗത്ത് സുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച ആനി ചേച്ചി എന്ന് എല്ലാവരും സൗഹൃദത്തില്‍  വിളിക്കുന്ന ആനി സാമുവല്‍ മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.

Advertisment

publive-image

ആനി സാമുവല്‍

റിയാദിന്റെ പൊതു ധാരയിൽ 1987 മുതൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ആതുര സേവന രംഗത്തും പിന്നീട് സാമൂഹ്യ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ആനി സാമുവൽ എന്ന സാമൂഹ്യ ജീവകാരുണ്ണ്യ പ്രവർത്തക  1987 മുതൽ 1998 ജൂൺ വരെയുള്ള ഒരു പതിറ്റാണ്ട് കാലം റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റി എന്ന ഷുമേസി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴസ് ആയാണങ്കിലും തന്‍റെ  ഇടപെടലിലെ കഴിവും സൗഹൃദവും കാരണം ആൾ റൗണ്ടറായി സേവനമനുഷ്ടിക്കുകയും, പിന്നീട്‌ ചെറിയ ഒരു ഇടവേളക്ക് ശേഷം നീണ്ട രണ്ട് പതിറ്റാണ്ട് കാലം പ്രിൻസ് സുൽത്താൻ ഹാർട്ട് സെന്ററിൽ സേവനമനുഷ്ടിക്കുകയും ചെയ്തതിനു ശേഷമാണ് പ്രവാസം അവസാനിപ്പിക്കുന്നത്.

ഈ കാലയളവിൽ ഒട്ടനവധി ആതുരാലയങ്ങളിലെ ആരോഗ്യ പ്രവർത്തകരുമായി ഉണ്ടാക്കിയ സൗഹൃദം കഴിഞ്ഞ കോവിഡ് ലോക്ഡൗൺ കാലത്തും മറ്റും റിയാദിലെ മലയാളി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകർക്ക് ആനി സാമുവലിന്റെ ഇടപെടലുകളിലൂടെ ഉപകാരപ്പെടുക യുണ്ടായി.

publive-image

ആലപ്പുഴ ജില്ലയിലെ മാവേലിക്കര കരിപ്പുഴ സ്വദേശിയായ ആനി സാമുവൽ കുടുംബ സഹിതമാണ് റിയാദിൽ കഴിഞ്ഞു പോയിരുന്നത്.  ഭർത്താവ് സാമൂഹ്യ പ്രവർത്തകനായ കൊച്ചുകുഞ്ഞ് സാമുവൽ, മക്കൾ ബ്രിട്ടീഷ് എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന വിപിൻ സാമുവൽ, വിക്കി സാമുവൽ. മരുമകൾ റിയാദ് മിലിട്ടറി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ജിൻസി വിപിൻ.

ഈ കഴിഞ്ഞ കോവിഡ് കാലത്തെ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് റിയാദിലെ ഒട്ടനവധി മലയാളി സംഘടനകൾ ആനി സാമുവലിനെ ഫലകം നൽകി അനുമോദിക്കുകയുണ്ടായി.

അടുത്ത ദിവസങ്ങളിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുവാൻ തയാറെടുക്കുന്ന ആനി സാമുവലിനെ  റിയാദിൽ തന്റെ സാമൂഹ്യ ജീവകാരുണ്ണ്യ പ്രവർത്തന മേഖലകളിലെ മുദ്ര പതിപ്പിച്ച പ്രധാന സംഘടനകളായ ഓ.ഐ.സി.സി ( ആലപ്പുഴ ജില്ലാ കമ്മറ്റി ), വേൾഡ് മലയാളി ഫെഡറേഷൻ, റിയാദ് നഴ്സസ് അസോസിയേഷൻ എന്നിവർ അടുത്ത ദിവസങ്ങളിൽ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.

ആനി സാമുവലിനെ പോലുള്ളവരുടെ പ്രവാസം അവസാനിപ്പിക്കൽ നിലവിലെ സാഹചര്യ ത്തിൽ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടം തന്നെയാണന്ന് ഈ മേഖലയിലെ മലയാളി ജീവകാരുണ്ണ്യ സാമൂഹ്യ പ്രവർത്തകർ വിലയിരുത്തപ്പെടുന്നു.

 

Advertisment