അനു ഇമ്മാനുവേല്‍ എഫ്ബിയില്‍ കൂടുതല്‍ ഗ്ലാമറാകും ! അഭിനയത്തില്‍ തെലുങ്കില്‍ സജീവമാകും ?

ഫിലിം ഡസ്ക്
Friday, March 2, 2018

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മലയാള നടിയാണ് അനു ഇമ്മാനുവേല്‍. പക്ഷെ ആദ്യ ചിത്രമായ 2016–ൽ അഭിനയിച്ച ആക്‌ഷൻ ഹീറോ ബിജുവിനു ശേഷം ഒരൊറ്റ മലയാള ചിത്രത്തില്‍ പോലും അനുവിനെ കണ്ടില്ല.

ഗ്ലാമറിന്റെ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത നടി ഇപ്പോൾ മലയാളം വേണ്ടെന്നു വെച്ച് പൂർണമായി തെലുങ്ക് ചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

മലയാളവുമായുള്ള ആകെ ബന്ധം സമൂഹമാധ്യമങ്ങളില്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് മാത്രമാണ് . അടുത്തിടെ ഫെയ്സ്ബുക്ക് ലൈവിൽ വന്നപ്പോഴും അല്‍പ വസ്ത്ര ധാരിണിയായാണ്‌ താരം പ്രത്യക്ഷപ്പെട്ടത്.

തെലുങ്കിലെ തന്റെ അഞ്ചാമത്തെ ചിത്രമായ അല്ലു അർജുൻ നായകനാകുന്ന ‘നാ പേരു സൂര്യ’ ഉടന്‍ റിലീസാകുകയാണ് .

ആദ്യ രണ്ട് മലയാള സിനിമകള്‍ക്ക് ശേഷം അനു തെലുങ്കിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമായ നടി പവന്‍ കല്യാണിനെ പോലുള്ള പ്രമുഖ നടന്മാരുടെ നായികയായിട്ട് വിലസുകയാണ്.

അനുവിന്റെ ഇക്കൊല്ലത്തെ ആദ്യ ചിത്രം പവൻ കല്യാൺ നായകനായ അഗ്ന്യാതവാസി ആയിരുന്നു. നാ പേരു സൂര്യയിലാണ് ഇനി താരത്തിന്റെ മുഴുവൻ പ്രതീക്ഷകളും.

തമിഴ് സിനിമയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അനു ഇമ്മാനുവലിന് കഴിഞ്ഞിരുന്നു. തുപ്പറിവാളന്‍ എന്ന സിനിമയിലൂടെയായിരുന്നു അനു തമിഴില്‍ അഭിനയിച്ചത്. ബോക്‌സ് ഓഫീസിലും അനുവിന്റെ സിനിമ ഹിറ്റായിരുന്നു.

×