Advertisment

ഐഫോണ്‍ ടെന്‍ ആറിന്റെ ഉത്പാദനം നിര്‍ത്തലാക്കുന്നു

author-image
ടെക് ഡസ്ക്
New Update

publive-image

കഴിഞ്ഞ മാസം പുറത്തിറക്കിയ മോഡലുകളിലൊന്നായ ഐ ഫോണ്‍ ടെന്‍ ആറിന്റെ ഉത്പാദനം നിര്‍ത്തുന്നു. ഐ ഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നീ മോഡലുകള്‍ക്കൊപ്പമാണ് ടെന്‍ ആര്‍ പുറത്തിറക്കിയത്. ഈ രണ്ടു മോഡലുകളെക്കാള്‍ വിലക്കുറവാണ് ടെന്‍ ആറിന്. പ്രതീക്ഷിച്ച വില്‍പ്പന കിട്ടാത്തതിനാലാണ് ഉത്പാദനം നിര്‍ത്തുന്നതെന്നാണ് സൂചന.

അഞ്ചു വര്‍ഷം മുമ്പ് ഐ ഫോണ്‍ 5സി വിപണിയില്‍ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ നിര്‍ത്തിയിരുന്നു. ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നീ മോഡലുകളെക്കാള്‍ വില കുറവായതിനാല്‍ ടെന്‍ ആറിന് മികച്ച വില്‍പ്പനയാണ് ആപ്പിള്‍ പ്രതീക്ഷിച്ചിരുന്നത്. ഇതുകാരണം മറ്റു രണ്ടു മോഡലുകളും ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ഇത് വിപണിയിലെത്തിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച വില്‍പ്പന ലഭിച്ചില്ല.

Advertisment