Advertisment

സോഫ്റ്റ് വെയര്‍ പ്രോഗ്രാമിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയതിന് ഹാക്കർക്ക് ആപ്പിൾ നൽകിയത് 75000 ഡോളർ

author-image
ടെക് ഡസ്ക്
New Update

സോഫ്റ്റ് വെയര്‍ പ്രോഗ്രാമിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയതിന് ഒരു ഹാക്കര്‍ക്ക് 75000 ഡോളര്‍ പാരിതോഷികമായി നല്‍കി ആപ്പിള്‍. മുന്‍ ആമസോണ്‍ വെബ് സര്‍വീസസ് സെക്യൂരിറ്റി എഞ്ചിനീയറായ റയാന്‍ പിക്രെന്‍ പാരിതോഷികത്തിനര്‍ഹനായത്. മാക്ക് ബുക്കിലേയും ഐഫോണിലേയും ഡിജിറ്റല്‍ ക്യാമറ കയ്യടക്കാന്‍ സാധിക്കുന്ന സുരക്ഷാവീഴ്ചകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പിക്രെന്‍ കണ്ടെത്തിയത്.

Advertisment

publive-image

 

2019 ഡിസംബറിലെ ആപ്പിള്‍ ബഗ്ഗ് ബൗണ്ടി പ്രോഗ്രാം വഴിയാണ് പിക്രെന്‍ തന്റെ ഗവേഷണവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എഴ് ബഗ്ഗുകളാണ് പിക്രെന്‍ കണ്ടെത്തിയത്. ഇതില്‍ മൂന്നെണ്ണം ആപ്പിള്‍ പരിഹരിച്ചിരുന്നു. അതിലൊന്ന് ജനുവരി 28 ലെ സഫാരി 13.0.5 അപ്ഡേറ്റിലെ ക്യാമറ ഹൈജാക്ക് ചെയ്യാന്‍ സാധിക്കുന്ന ബഗ്ഗ് ആയിരുന്നു.

apple computer
Advertisment