Advertisment

അക്വാമാന്‍ രണ്ടാം ഭാഗം ഉടൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തീയറ്ററുകളില്‍ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത മനോഹര ചിത്രമാണ് ‘അക്വാമാന്‍’. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് പ്രേക്ഷകരില്‍ ആകാംഷ ഉണര്‍ത്തുന്നത്. ലോകവ്യാപകമായി റിലീസ് ചെയ്ത അക്വാമാന്‍ പ്രേക്ഷകര്‍ ഒന്നാകെ ഏറ്റെടുത്ത ഹോളിവുഡ് ചിത്രമാണ്. ബോക്‌സ് ഓഫീസ് കളക്ഷനിലും ഉന്നത വിജയം നേടിയിരുന്നു ഈ ചിത്രം.

ജെയിംസ് വാന്‍ ആണ് അക്വാമാന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കുട്ടിപ്രേക്ഷകരുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൊന്നായ അക്വാമാന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഹോളിവുഡ് താരം ജാസണ്‍ മെമോവ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഡേവിഡ് ലെസ്ലി ജോണ്‍സണ്‍ ഗോള്‍ഡ്‌റിക് ആണ് അക്വാമാന്റെ ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയത്. 2022 ഡിസംബറില്‍ അക്വാമാന്റെ രണ്ടാം ഭാഗം തീയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ചിത്രത്തിന്‍ ആദ്യ ഭാഗത്തിന് തിരക്കഥ എഴുതിയ ഡേവിഡ് ലെസ്ലി ജോണ്‍സണ്‍ ഗോള്‍ഡ്‌റിക് തന്നെയായിരിക്കും രണ്ടാം പതിപ്പിനും തിരക്കഥ ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

Advertisment