Advertisment

സ്ക്കൂബ ഡൈവറിന്റെ വാത്സല്യത്തിൽ മയങ്ങി ഭീമൻ ആരൽ മത്സ്യം

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

കടലുകളിൽ കാണപ്പെടുന്ന പ്രത്യേകതരം മത്സ്യമാണ് ഈലുകൾ. ആരൽ എന്നും ഇവ അറിയപ്പെടാറുണ്ട്. പൊതുവെ മനുഷ്യനുമായി ഒട്ടും ഇണക്കമില്ലാത്തവയാണ് ഈ മത്സ്യവിഭാഗം. ജലാശയങ്ങളിൽ പലതരം ഈലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നവയാണ്. ഇവ വലുപ്പത്തിലും മുൻപന്തിയിലാണ്.

ഭീമാകാരമായ താടിയെല്ലും മൂർച്ചയുള്ള പല്ലുകളുമുള്ള ആരൽ എല്ലാവർക്കും പേടിസ്വപ്നവുമാണ്. പൊതുവെ ആരലുകൾ കടൽജീവികളായതുകൊണ്ടുതന്നെ അവ ആകർഷിക്കപ്പെടാറില്ല. ഇപ്പോഴിതാ, ഈ ധാരണകളെയെല്ലാം മാറ്റിമറിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഒരു സ്ക്കൂബ ഡൈവറും, ആരൽ മത്സ്യവും.

ഡൈവറുടെ വാത്സല്യത്തിൽ മയങ്ങുന്ന ആരൽ മത്സ്യത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.

അക്വേറിയം ക്ലീനറായ ഡൈവർ അനായാസമായാണ് ആരലിനെ കൈകാര്യം ചെയ്യുന്നത്. കാലങ്ങളായുള്ള അടുപ്പംപോലെയാണ് ഡൈവറും മത്സ്യവും പെരുമാറുന്നത്.

viral videos
Advertisment