Advertisment

ആസിഫ് അലി നായകനാകുന്ന അണ്ടർ വേൾഡിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തുന്ന അണ്ടർ വേൾഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആസിഫിനൊപ്പം ഫർഹാൻ ഫാസിലും എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘ഈ അടുത്ത കാലത്ത്’, ‘കോക്ക് ടെയിൽ’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘വൺ ബൈ റ്റു’, ‘കാറ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷം അരുൺ എത്തുന്ന ചിത്രമാണ് ‘അണ്ടർവേൾഡ്‌’. ‘ഞാൻ സ്റ്റീവ് ലോപ്പസ്’, ‘ബഷീറിന്റെ പ്രേമലേഖനം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫർഹാൻ എത്തുന്ന ചിത്രം കൂടിയാണ് അണ്ടർവേൾഡ്. ഷിബിൻ ഫ്രാൻസീസ് തിരക്കഥ ഒരുക്കുന്ന ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും.

Advertisment