അന്ന് ഉമ്മൻചാണ്ടിക്കെതിരെ ഒരു 'പടക്കം പൊട്ടി'യപ്പോൾ രാജിക്കാര്യത്തിൽ ധാർമികതയൊന്നും ഉണ്ടായിരുന്നില്ലല്ലോ. മുകേഷിന്റെ കാര്യം വന്നപ്പോൾ അന്ന് സെക്രട്ടറിയേറ്റ് ഉപരോധം പതിവാക്കിയ ടീച്ചർമാർ ധാർമികതയുടെ നിർവചനം പറയുന്നു. രാത്രി കുത്തിയിരുന്ന് പെണ്ണുങ്ങളെ ഫോൺ ചെയ്യുന്ന ഈ മഹാനെ പണ്ടൊരു പയ്യൻ രാത്രി ഫോൺ വിളിച്ചപ്പോൾ വിളിച്ച തെറിയാണ് ഇപ്പോൾ ശരി, സാക്ഷാൽ മ.. രൻ ! കുഞ്ചിക്കുറുപ്പ്
വിഴിഞ്ഞത്തെ വേദിയില്‍ ആ പദ്ധതി കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയുടെ പേരു മാത്രം മുഖ്യമന്ത്രി ഒഴിവാക്കിയത് വ്യക്തിപരമായ സ്നേഹം വഴിഞ്ഞൊഴുകിയതിനാലാണോ? വൃദ്ധനായ ഒരു മനുഷ്യനെ ലൈംഗികാരോപണത്തില്‍ കുടുക്കി സിബിഐയെക്കൊണ്ടു വരെ അന്വേഷിപ്പിച്ച് വേട്ടയാടിയതിന്റെ പേരാണോ സൗഹൃദം? ഉമ്മന്‍ ചാണ്ടിയുടെ പേര് തിരിച്ചിട്ടതു കൊണ്ടാണോ മകന് ചാണ്ടി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? ബദലില്‍ കുഞ്ചിക്കുറുപ്പ്
അച്ചടി മാധ്യമങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. 14 പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്ന മാധ്യമ ഗ്രൂപ്പിൽ ഇപ്പോഴുള്ളത് ദിനപ്പത്രം മാത്രം. ചെറുകിട പത്രങ്ങളില്‍ മിക്കവയും അടച്ചുപൂട്ടലിൻ്റെ വക്കിൽ. ലക്ഷങ്ങളുടെ കോപ്പികള്‍ അച്ചടിക്കുന്ന പത്രങ്ങള്‍ ചിലത് മാത്രം. എല്ലാം ഓണ്‍ലൈന്‍ ആകുമ്പോള്‍ മാധ്യമലോകവും മാറുന്നു - 'ബദലി'ല്‍ കുഞ്ചിക്കുറുപ്പ്
അന്ന് പത്രങ്ങള്‍ എഴുതിയത് മറിയം റഷീദ കിടക്കയിൽ ടൂണാ മത്സ്യത്തെപ്പോലെയെന്നാണ് ! മനോരമ ജോണ്‍ മുണ്ടക്കയത്തെ മാലിയ്ക്കയച്ചു. മാലിക്കഥകൾ മനോരമയിൽ പരമ്പരയായിരുന്നു. കരുണാകരനെ താഴെയിറക്കാന്‍ ഉമ്മന്‍ ചാണ്ടി ഒപ്പിടല്‍ നടത്തിയപ്പോള്‍ എ' ഗ്രൂപ്പില്‍ ഒപ്പിടാത്ത ഒരേ ഒരാള്‍ സുധീരനായിരുന്നു. എങ്കിലും ഒന്നുറപ്പ്, എവിടെയോ ചിലതു നാറുന്നുണ്ട്. എന്തേ ശശികുമാറും സിബി മാത്യൂസും മൌനം വെടിയാത്തത് ? - 'ബദലി'ല്‍ കുഞ്ചിക്കുറുപ്പ്
വിഴിഞ്ഞം തുറമുഖത്ത് സാൻഫെർണാഡോ അടുത്തപ്പോള്‍ ആദ്യം ഓര്‍ക്കേണ്ട പേര് ഉമ്മന്‍ ചാണ്ടിയുടേത് ആയിരുന്നു. ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി ഇല്ലായിരുന്നെങ്കില്‍ ആ പദ്ധതി ഉണ്ടാകുമായിരുന്നില്ല. അന്നതിനെ എതിര്‍ത്തവരാണ് ഇന്ന് ആ ചടങ്ങ് സംഘടിപ്പിച്ചവര്‍. സതീശനെ വിളിക്കാതിരുന്നതും ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാതിരുന്നതും അന്തസ്സില്ലായ്മതന്നെ. മഹാ തോല്‍വിക്ക് ശേഷവും ഇവര്‍ വീണ്ടും ചെറുതാകുകയല്ലേ - 'ബദലി'ല്‍ കുഞ്ചിക്കുറുപ്പ്
ഒരു പോലീസ് ഓഫീസറുടെ കാമഭ്രാന്ത് കാരണം ഒരു സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. കേരളംകണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയാണ് പടിയിറങ്ങിയത്. രാജ്യത്തിന്റെ അഭിമാനമായിരുന്ന ശാസ്ത്രഞ്ജരെ നാടിന് നഷ്ടമായി. അതാണ് ഐ.എസ്.ആര്.ഓ ചാരക്കേസ്. സിഐ വിജയന് മറിയം റഷീദയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മാധ്യമങ്ങള്‍ കുറ്റാരോപിതരായ ശാസ്ത്രഞ്ജരെ വാര്‍ത്തകളിലൂടെ നിരന്തരം 'ബലാത്സംഗം' ചെയ്തു- ബദല്‍ പങ്തിയില്‍ കുഞ്ചിക്കുറുപ്പ്
നിയമനത്തിന് കോഴയും നിയമനം വാങ്ങിയ ശേഷം കൊടുത്ത കോഴ തിരിച്ചു വാങ്ങിയതുമെല്ലാം കേരളത്തില്‍ പതിവുള്ളത് ? പിഎസ്സിയില് എന്നല്ല ആകമാനം കോഴമയം ! പിഎസ്സി അംഗത്വം ലേലം ചെയ്ത ഈർക്കിൽ പാർട്ടിക്കു പറ്റിയ അമളി പുസ്തകമാക്കിയാല്‍ ബുക്കര്‍ പ്രൈസ് ഉറപ്പ് ! കയ്യിലിരുന്നതും കക്ഷത്തു വച്ചിരുന്നതും - 'ബദല്‍' കോളത്തില്‍ കുഞ്ചിക്കുറുപ്പ്