Advertisment

ഹീറോ ‘എക്സ്ട്രീം 200 ആറി’ന്റെ വിൽപ്പന വ്യാപിപ്പിക്കുന്നു

author-image
admin
New Update

‘എക്സ്ട്രീം 200 ആറി’ന്റെ വിൽപ്പന ദേശീയതലത്തിലേക്കു വ്യാപിപ്പിക്കാൻ ഹീറോ മോട്ടോ കോർപ് തയാറെടുക്കുന്നു. അടുത്ത ആഴ്ചയോടെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലുമുള്ള ഡീലർഷിപ്പുകളിലേക്ക് ‘എക്സ്ട്രീം 200 ആർ’ അയയ്ക്കാനാണു ഹീറോ മോട്ടോ കോർപിന്റെ തീരുമാനം.

Advertisment

കമ്പനിയുടെ പുതിയ പ്രീമിയം മോട്ടോർ സൈക്കിൾ ശ്രേണിയിൽ നിന്നുള്ള ആദ്യ മോഡലാണ് ‘എക്സ്ട്രീം 200 ആർ’ എന്നും ഹീറോ വ്യക്തമാക്കുന്നു; 89,900 രൂപയാണു ബൈക്കിന്റെ ഷോറൂം വില. ഈ ബൈക്കിലൂടെ പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണു ഹീറോ മോട്ടോ കോർപ് ആഘോഷിക്കുന്നത്.

publive-image

യുവാക്കളെ ലക്ഷ്യമിട്ടാണ് ‘എക്സ്ട്രീം 200 ആറി’ന്റെ രൂപകൽപ്പനയെന്ന് ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ അഭിപ്രായപ്പെട്ടു.

വിൽപ്പന സാധ്യതയേറിയ പ്രീമിയം വിഭാഗത്തിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള ഗൗരവപൂർണമായ ശ്രമത്തിനാണ് ‘എക്സ്ട്രീ’മിലൂടെ കമ്പനി തുടക്കമിടുന്നത്. ഉടനെത്തുന്ന ഉത്സവകാലത്ത് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ‘എക്സ്ട്രീം 200 ആറി’ന്റെ വരവ് സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയ്ക്കൊപ്പം ആഗോള വിപണികളിലും ബൈക്ക് ഉടൻ വിൽപ്പനയ്ക്കെത്തുമെന്നും മുഞ്ജാൾഅറിയിച്ചു.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള 200 സിസി, സിംഗിൾ സിലിണ്ടർ, കാർബുറേറ്റഡ് എയർ കൂൾഡ്, ഇരട്ട വാൽവ് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്.

8,000 ആർ പി എമ്മിൽ 18.1 ബി എച്ച് പി വരെ കരുത്തും 6,500 ആർ പി എമ്മിൽ 17.1 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനത്തോടെ എത്തുന്ന ബൈക്ക് അഞ്ചു നിറങ്ങളിലാണു വിൽപ്പനയ്ക്കുണ്ടാവുക: ഹെവി ഗ്രേ വിത്ത് ഓറഞ്ച്, ബ്ലാക്ക് വിത്ത് സ്പോർട്സ് റെഡ്, സ്പോർട്സ് റെഡ്, പാന്തർ ബ്ലാക്ക് വിത്ത് ഫോഴ്സ് സിൽവർ, ടെക്നോ ബ്ലൂ.

Advertisment