Advertisment

ജനപ്രിയ മോട്ടോർസൈക്കിളായ ലിവോയുടെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

മൂന്ന് കളർ ഓപ്ഷനുകളിലാണ് ഹോണ്ട ലിവോ ലഭ്യമാകുന്നത്. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. ഡ്രം, ഡിസ്ക് എന്നീ വേരിയന്റുകളിൽ ബൈക്ക് ലഭ്യമാകും. ഡ്രം വേരിയന്റിന് 78,500 രൂപയാണ് എക്സ് ഷോറൂം വില

author-image
ടെക് ഡസ്ക്
New Update
oijoihgyufdtszrtdftyugi

ജനപ്രിയ മോട്ടോർസൈക്കിളായ ലിവോയുടെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 2023 ഹോണ്ട ലിവോ എന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ആകർഷകമായ സവിശേഷതകളോടെയാണ് വരുന്നത്. സ്‌റ്റൈലും സൗകര്യവും പെർഫോമൻസും സമന്വയിപ്പിച്ചാണ് കമ്പനി ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. 78,500 രൂപ മുതലാണ് ഈ ബൈക്കിന്റെ എക്സ്-ഷോറൂം വില.

Advertisment

മൂന്ന് കളർ ഓപ്ഷനുകളിലാണ് ഹോണ്ട ലിവോ ലഭ്യമാകുന്നത്. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. ഡ്രം, ഡിസ്ക് എന്നീ വേരിയന്റുകളിൽ ബൈക്ക് ലഭ്യമാകും. ഡ്രം വേരിയന്റിന് 78,500 രൂപയാണ് എക്സ് ഷോറൂം വില. ഡിസ്‌ക് വേരിയന്റിന് 82,500 രൂപയാണ് എക്സ്-ഷോറൂം വില. രണ്ട് വേരിയന്റുകളും മൂന്ന് കളർ ഓപ്ഷനുകളിൽ ലഭിക്കും. ആകർഷകമായ സവിശേഷതകളാണ് ഈ ബൈക്കിൽ ഹോണ്ട നൽകിയിട്ടുള്ളത്.

എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (ഇഎസ്‌പി)യുമായി വരുന്ന ഹോണ്ടയുടെ ഒബിഡി2 കംപ്ലയിന്റ് പിജിഎം-എഫ്‌ഐ എഞ്ചിൻ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് പുതിയ ലിവോയുടെ സവിശേഷത. കുതിച്ചുചാടാതെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്ന എസിജി സ്റ്റാർട്ടർ മോട്ടോറുമുണ്ട്. സൈലന്റ് സ്റ്റാർട്ട്, ഒപ്റ്റിമൽ മൈലേജ്, മലിനീകരണം കുറയ്ക്കാനായി പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇഞ്ചക്ഷൻ തുടങ്ങിയ സവിശേഷതകൾ ഇഎസ്പിയിൽ ഉൾപ്പെടുന്നു.

ഓഫ്‌സെറ്റ് സിലിണ്ടർ, റോളർ റോക്കർ ആം എന്നിവ പോലുള്ള ഘർഷണം കുറയ്ക്കുന്നതിനുള്ള നിരവധി സവിശേഷതകളും ഹോണ്ട ലിവോ മോട്ടോർസൈക്കിളിൽ കമ്പനി നൽകിയിട്ടുണ്ട്. എഞ്ചിൻ താപനില പരമാവധി നിലനിർത്തിക്കൊണ്ട് പവർ ഔട്ട്‌പുട്ടും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താൻ ഇവയെല്ലാം സഹായിക്കുന്നുണ്ട്. എളുപ്പത്തിൽ മെയിന്റനൻസ് ആക്സസ് ചെയ്യാനായി പുറത്താണ് ഇന്ധന പമ്പ് നൽകിയിട്ടുള്ളത്. പഞ്ചർ അപകടസാധ്യത കുറയ്ക്കുന്നതിന് ട്യൂബ്ലെസ് ടയറുകളും ഈ ബൈക്കിൽ നൽകിയിട്ടുണ്ട്.

വാഹനം സർവീസ് ചെയ്യുന്നതിനുള്ള ശരിയായ ഇടവേളകൾ റൈഡർമാരെ അറിയിക്കുന്നതിനുള്ള ഒരു സർവീസ് ഡ്യൂ ഇൻഡിക്കേറ്ററും ഹോണ്ട ലിവോയിലുണ്ട്. ആകർഷകമായ ഫ്രണ്ട് വിസർ ഡിസൈൻ, ശ്രദ്ധേയമായ ഗ്രാഫിക്സ്, ബോൾഡ് ടാങ്ക് ഡിസൈൻ, ആകർഷകമായ ടെയിൽ ലാമ്പ് എന്നിവയെല്ലാം ഹോണ്ട ലിവോയിൽ ഉണ്ട്. മോട്ടോർസൈക്കിളിന് 10 വർഷത്തെ പ്രത്യേക വാറന്റി പാക്കേജും കമ്പനി നൽകുന്നുണ്ട്. 2015ൽ ലോഞ്ച് ചെയ്തത് മുതൽ ജനപ്രിയ മോഡലായി തുടരുന്ന ഹോണ്ട ലിവോയുടെ പുതിയ പതിപ്പും വിപണിയിൽ തരംഗമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

honda-livo
Advertisment