Advertisment

പുതുമകളോടെ വന്ന 2023 സെൽറ്റോസിന് ആവശ്യക്കാർ ഏറെ

 2019ലാണ് ആദ്യമായി കിയ സെൽറ്റോസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ നാല് വർഷത്തിനിടെ സെൽറ്റോസ് എസ്‌യുവിയുടെ 5 ലക്ഷത്തിലധികം യൂണിറ്റുകൾ വിൽക്കാൻ കിയയ്ക്ക് സാധിച്ചിട്ടുമുണ്ട്. ഈ വിൽപ്പന വിജയം കാണുമെന്നാണ് ആദ്യഘട്ട ബുക്കിങ്ങുകളിൽ നിന്നും വ്യക്തമാകുന്നത്

author-image
ടെക് ഡസ്ക്
New Update
pojhifdtrdyughoijppo

മുൻതലമുറ മോഡലിൽ നിന്നും ഡിസൈനിലും സവിശേഷതകളിലും പുതുമകളോടെ വന്ന 2023 സെൽറ്റോസിന് ആവശ്യക്കാർ ഏറെയാണ്. ഈ വാഹനം വെറും 1 മാസത്തിനുള്ളിൽ മാത്രം നേടിയത് 31,716 യൂണിറ്റ് ബുക്കിങ്ങുകളാണ്. ഇത് പുതിയ മോഡൽ കിയ സെൽറ്റോസിന് ഇന്ത്യയിലെ വാഹനപ്രേമികൾക്കിടയിൽ ഉണ്ടായിട്ടുള്ള ജനപ്രിതി തന്നെയാണ് വെളിപ്പെടുത്തുന്നത്. പുതിയ കിയ സെൽറ്റോസ് എസ്‌യുവി ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചത്തിൽ വച്ച് ഏറ്റവും വിജയകരമായ മോഡലുകളിലൊന്നായി മാറും എന്ന് വ്യക്തമാക്കുന്നതാണ് വാഹനത്തിന് ആദ്യ മാസം ലഭിച്ച ബുക്കിങ്.

Advertisment

 2019ലാണ് ആദ്യമായി കിയ സെൽറ്റോസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ നാല് വർഷത്തിനിടെ സെൽറ്റോസ് എസ്‌യുവിയുടെ 5 ലക്ഷത്തിലധികം യൂണിറ്റുകൾ വിൽക്കാൻ കിയയ്ക്ക് സാധിച്ചിട്ടുമുണ്ട്. പുതിയ മോഡൽ അവതരിപ്പിച്ചുകൊണ്ട് ഈ വിൽപ്പന വർധിപ്പിക്കാനുള്ള കിയയുടെ ശ്രമം വിജയം കാണുമെന്നാണ് ആദ്യഘട്ട ബുക്കിങ്ങുകളിൽ നിന്നും വ്യക്തമാകുന്നത്. പുതിയ കിയ സെൽറ്റോസ് എസ്‌യുവിയുടെ 55 ശതമാനം ബുക്കിങ്ങുകളും ഉയർന്ന നിലവാരമുള്ള ട്രിം ലെവലുകൾക്കാണ് ലഭിച്ചിട്ടുള്ളത് എന്നും ശ്രദ്ധേയമായ കാര്യമാണ്.

ബുക്ക് ചെയ്തതിൽ 19 ശതമാനം ഉപഭോക്താക്കളും പുതുതായി അവതരിപ്പിച്ച പീറ്റർ ഒലിവ് ഷേഡാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പുതിയ കളർ ഓപ്ഷൻ വളരെ ആകർഷകമാണ്. പുതിയ സെൽറ്റോസിന് ലഭിച്ചിരിക്കുന്ന ബുക്കിങ്ങുകൾ വാഹനത്തിന്റെ ജനപ്രിതി എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണെന്ന് കിയ അധികൃതർ വ്യക്തമാക്കി. പുതിയ കിയ സെൽറ്റോസ് എസ്‌യുവിയുടെ ഏറ്റവും വലിയ ആകർഷണം ലെവൽ 2 ADAS സാങ്കേതികവിദ്യയാണ്. ഈ സാങ്കേതികവിദ്യയിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് എന്നിവയെല്ലാം ഉൾപ്പെടുന്നു.

പുതിയ കിയ സെൽറ്റോസ് എസ്‌യുവി മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വരുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ എന്നിവയാണ് ഈ എഞ്ചിൻ ഓപ്ഷനുകൾ. ഇതിൽ 1.5 ലിറ്റർ, നാച്ചുറലി സ്‌പൈറേറ്റഡ്, പെട്രോൾ എഞ്ചിനാണ് ബേസ് മോഡലുകളിൽ ലഭിക്കുന്നത്. ഈ എഞ്ചിൻ 113 ബിഎച്ച്‌പി പവറും 144 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 6-സ്പീഡ് ഐഎംടി ഗിയർബോക്സുമായിട്ടോ സിവിടി യൂണിറ്റുമായിട്ടോ വരുന്നു.

കിയ പുതുതായി അവതരിപ്പിച്ച 1.5 ലിറ്റർ, ടർബോചാർജ്ഡ്, പെട്രോൾ എഞ്ചിൻ പെട്രോൾ ഓപ്ഷനിൽ തന്നെ കൂടുതൽ കരുത്ത് നൽകാൻ വേണ്ടിയുള്ളതാണ്. ഈ എഞ്ചിൻ 158 ബിഎച്ച്പി പവറും 253 എൻഎം പീക്ക് ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ പവർട്രെയിൻ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ആദ്യത്തെ ഗിയർബോക്സ് ഓപ്ഷൻ 6-സ്പീഡ് ഐഎംടി യൂണിറ്റും രണ്ടാമത്തേത് 7-സ്പീഡ് ഡിസിടി ഗിയർബോക്സുമാണ്. മികച്ച പെർഫോമൻസ് നൽകുന്ന എഞ്ചിനാണ് ഇത്.

suv kia-seltos
Advertisment