Advertisment

ഒല പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ഒലയുടെ പുതിയ ഇവി പ്ലാറ്റ്ഫോം ഇലക്ട്രിക് സ്‌കൂട്ടറിനെ കട്ടിയുള്ളതും ഭാരം കുറഞ്ഞതുമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒല പുതിയ മൂവ് ഒഎസും അവതരിപ്പിച്ചിട്ടുണ്ട്. ഇത് എസ്1 സീരീസിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റാണെന്ന് കമ്പനി അവകാശപ്പെടുന്നു

author-image
ടെക് ഡസ്ക്
New Update
oijhiuyfctxtrcfyughuiojpk

എസ്1എക്സ് സ്കൂട്ടർ സീരീസിൽ എസ്1എക്സ്, എസ്1എക്സ്+ എന്നീ പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ ഒല ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് കൂടാതെ മൂന്ന് സീറോ എമിഷൻ സ്‌കൂട്ടറുകളും ഇന്ത്യയിൽ ലഭ്യമാകുമെന്ന് ഒല ഇലക്ട്രിക് ഇന്ന് കസ്റ്റമർ ഡേ ഇവന്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് പുതിയ ഇലക്‌ട്രിഫൈഡ് മോട്ടോർസൈക്കിൾ കൺസെപ്‌റ്റുകളും ഒല കഴിഞ്ഞ ദിവസം നടന്ന ഇവന്റിൽ വച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഓല എസ്1 പ്രോയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പും കഴിഞ്ഞ ദിവസം കമ്പനി ലോഞ്ച് ചെയ്തു.

Advertisment

ഒല എസ്1 പ്രോയുടെ പുതിയ പതിപ്പിന്റെ വില 1,47,999 രൂപയാണ്. ഒല എസ്1 എയറിന് 1,19,999 രൂപയാണ് വില. മെച്ചപ്പെട്ട ലോഡ് കപ്പാസിറ്റിയുള്ള ഫ്ലാറ്റ് ഫ്ലോർബോർഡ്, ഡ്യൂവൽ ടെലിസ്‌കോപിക് ഫോർക്കുകൾ, നിയോൺ, സ്റ്റെല്ലാർ ബ്ലൂ തുടങ്ങിയ പുതിയ കളർ ഓപ്ഷനുകളിൽ എസ്1 എയർ വരുന്നത്. കരുത്തുറ്റ ഗ്രാബ് റെയിലുകളുമായി വരുന്ന സ്കൂട്ടർ റീ എഞ്ചിനീയറിങ് ചെയ്ത രണ്ടാം തലമുറ പ്ലാറ്റ്‌ഫോമിലാണ് S1 എയർ നിർമ്മിച്ചിരിക്കുന്നത്.

ഒലയുടെ പുതിയ ഇവി പ്ലാറ്റ്ഫോം ഇലക്ട്രിക് സ്‌കൂട്ടറിനെ കട്ടിയുള്ളതും ഭാരം കുറഞ്ഞതുമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒല പുതിയ മൂവ് ഒഎസും അവതരിപ്പിച്ചിട്ടുണ്ട്. ഇത് എസ്1 സീരീസിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഒല എസ്1 പ്രോയുടെ പർച്ചേസ് വിൻഡോ ഓപ്പൺ ആയിട്ടുണ്ട്. അടുത്ത മാസം പകുതി മുതൽ ഈ സ്കൂട്ടറിന്റെ ഡെലിവറികൾ ആരംഭിക്കും.

ഒല എസ്1എക്സ്, എസ്1എക്സ്+ എന്നിവയും കഴിഞ്ഞ ദിവസം നടന്ന ലോഞ്ച് ഇവന്റിൽ വച്ച് ഒല പുറത്തിറക്കി. 2kW മോട്ടോറുമായി വരുന്ന ഒല എസ്1എക്സ്സ്കൂട്ടറിന്റെ ബുക്കിങ് ആരംഭിച്ചു. ഈ വർഷം അവസാനത്തോടെ മാത്രമേ പുതിയ എസ്1എക്സ് സ്കൂട്ടർ സീരീസിന്റെ ഡെലിവറി ആരംഭിക്കുകയുള്ളു. 2kWh ബാറ്ററി പാക്ക് ഉള്ള ഒല എസ്1എക്സ് ഇലക്ട്രിക് സ്കൂട്ടറിന് 89,999 രൂപയാണ് വില. ഓഗസ്റ്റ് 21 വരെയുള്ള കാലയളവിൽ ഈ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യുന്ന ആളുകൾക്ക് 79,999 രൂപയ്ക്ക് സ്കൂട്ടർ സ്വന്തമക്കാം.

ഒല എസ്1എക്സ്+ ഇലക്ട്രിക് സ്കൂട്ടർ ഓഗസ്റ്റ് 21 വരെ 89,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഇവിയുടെ യഥാർത്ഥ വില 99,999 രൂപയാണ്. നിശ്ചിത കാലയളവിന് ശേഷം ബുക്ക് ചെയ്യുന്നവർ കൂടുതൽ തുക നൽകേണ്ടി വരും. ഇലക്ട്രിക് മോട്ടോറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോർ കൺട്രോളറോടെയാണ് പുതിയ എസ്1 പ്രോ വരുന്നത്. ഈ സ്കൂട്ടറിന്റെ ബാറ്ററി പാക്കിൽ ഒപ്റ്റിമൈസേഷനുള്ള ഘടകങ്ങൾ കുറവാണ്. അതുകൊണ്ട് തന്നെ സ്കൂട്ടറിന്റെ ഭാരം കുറയുന്നു.

ola Electric Scooters
Advertisment