Advertisment

സിയേറയുടെ ഇലക്ട്രോണിക് പതിപ്പ് ടാറ്റ കമ്പനി പുറത്തിറക്കുന്നു

19 വർഷങ്ങൾക്ക് ശേഷമാണ് ടാറ്റ വീണ്ടും സിയേറയിലേക്ക് തിരിയുന്നത്. എസ്.യു.വി ശ്രേണിയിൽ ഏറ്റവും മികച്ച നെക്സോൺ ഉണ്ടായിട്ടും സിയേറയിലേക്ക് കമ്പനി തിരിയുന്നതിന് പിന്നിലൊരു കാരണമുണ്ട്. സിയേറയുടെ ഇലക്ട്രോണിക് പതിപ്പാണ് കമ്പനി പുറത്തിറക്കുന്നത്

author-image
ടെക് ഡസ്ക്
New Update
srtfgyuhjpokp[kiohgiuyuygih

ആദ്യമായൊരു ഇന്ത്യൻ കമ്പനി  സ്വന്തമായൊരു എസ്.യു.വി നിർമ്മിക്കുന്നു (സ്പോർട് യൂട്ടിലിറ്റി വെഹിക്കിൾ). പേര് ടാറ്റാ സിയേറ. വടക്കൻ, തെക്കേ അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിലെ കുത്തനെയുള്ള മലനിരകളെയാണ് സിയറ എന്ന വാക്കിൽ അർഥമാക്കുന്നത്. കുന്നുകളും മലകളും ചാടിക്കടക്കാൻ കെൽപ്പുള്ള വണ്ടി ആയതിനാലാവണം അന്ന് അങ്ങിനെയൊരു പേരുണ്ടായത്.

Advertisment

ത്രീ ഡോർ സീറ്റിങ്ങിൽ 2 ലിറ്റർ 483 ഡീസൽ എഞ്ചിനായിരുന്നു ആദ്യത്തെ സിയേറക്ക്, 63 എച്ച്. പി പവറിൽ 5 ഗിയറായിരുന്നു വണ്ടി. പിന്നീട് 1997-ൽ പരിഷ്കൃത പതിപ്പെന്ന നിലയിൽ ടർബോ എഞ്ചിൻ പുറത്തിറക്കി. 2003 വരെയാണ് വണ്ടിയുടെ ഉത്പാദനം ഉണ്ടായിരുന്നത്. പിന്നീട് ടാറ്റ മറ്റ് പതിപ്പുകളിലേക്ക് തിരിഞ്ഞതോടെ സിയേറ യുഗം പതിയെ അവസാനിച്ചു. എങ്കിലും എസ്.യു.വി ശ്രേണികളിൽ സിയേറയുടെ തട്ട് താഴ്ന്ന് തന്നെയാണ് ഇന്നും.

19 വർഷങ്ങൾക്ക് ശേഷമാണ് ടാറ്റ വീണ്ടും സിയേറയിലേക്ക് തിരിയുന്നത്. എസ്.യു.വി ശ്രേണിയിൽ ഏറ്റവും മികച്ച നെക്സോൺ ഉണ്ടായിട്ടും സിയേറയിലേക്ക് കമ്പനി തിരിയുന്നതിന് പിന്നിലൊരു കാരണമുണ്ട്. സിയേറയുടെ ഇലക്ട്രോണിക് പതിപ്പാണ് കമ്പനി പുറത്തിറക്കുന്നത്. 2020-ൽ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും പുതിയ വർഷമാണ് ഇത് വ്യക്തതയിലേക്ക് എത്തിയത്.

ത്രീ ഡോർ ഒാപ്ഷൻ ആയിരുന്നു ആദ്യത്തെ സിയേറ എങ്കിൽ ഫൈവ് ഡോറായിരിക്കും പുതിയ സിയേറ. വണ്ടിയുടെ ഡിസൈനിൽ വലിയ മാറ്റങ്ങൾ തന്നെ പ്രതീക്ഷിക്കാം. എന്നാൽ വാഹനത്തിൻറെ ലോഞ്ചിങ് സംബന്ധിച്ച് ഇപ്പോഴും ചില വ്യക്തതകൾ വരാനുണ്ട്. കുറഞ്ഞത് നാല് മോഡലുകളെങ്കിലപം കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. ഇത് എന്തായാലും 2025 കടക്കുമെന്നാണ് പ്രതീക്ഷ.

tata-sierra ev
Advertisment