Advertisment

കുട്ടികള്‍ ആരോഗ്യത്തോടെ വളരാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

New Update

publive-image

Advertisment

ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്ദാനമാണ്. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവരുടെ വളർച്ചയിൽ നാം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പ്രധാനം തന്നെയാണ്. ഇതിനാല്‍ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ വേണം.

വളരുന്ന പ്രായത്തില്‍ പൂര്‍ണമായ വളര്‍ച്ച നേടാന്‍ കഴിയാതെ വന്നാല്‍ വളര്‍ച്ച മുരടിച്ച കുട്ടികളാകും ഫലം. പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം ആരോഗ്യക്കുറവ് വരും തലമുറയെ വരെ ബാധിയ്ക്കുമെന്നു പറയാം. കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് പോഷകസമൃദ്ധമായ ഭക്ഷണമാണ് എന്നത് നമുക്കെല്ലാം അറിയുന്ന ഒന്നാണ്.

കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും നല്‍കേണ്ട വൈറ്റമിനുകളും ഭക്ഷണങ്ങളുമുണ്ട്. ആറുമാസം വരെയും കുഞ്ഞിന് മുലപ്പാല്‍ തന്നെയാണ് നല്ല ഭക്ഷണം. ആറു മാസം മുതല്‍ റാഗി, കായ, സൂചിഗോതമ്പ് എന്നിവയെല്ലാം തന്നെ പൊടിച്ച് കുറുക്കി നല്‍കാം. ഇത് മാറി മാറി നല്‍കാം. ഇതില്‍ കല്‍ക്കണ്ടം, ശര്‍ക്കര, കരുപ്പെട്ടി ശര്‍ക്കര എന്നിവ ചേര്‍ത്ത് കുറുക്കാം.

ആറാം മാസം മുതല്‍ ചോറും പച്ചക്കറികളും ചേര്‍ത്തു നല്‍കാം. ഏഴാം മാസം മുതല്‍ പരിപ്പ്, പയര്‍, കടല, തൈര് എന്നിവ നല്‍കാം. എട്ടാംമാസം മുട്ടയുടെ മഞ്ഞക്കുരു നല്‍കാം. മീന്‍ നല്‍കാം. ഒന്‍പതാം മാസം ഇറച്ചി നല്‍കാം. 10 മാസത്തില്‍ കുട്ടികളെത്തുമ്പോള്‍ ഒരു മുട്ട മുഴുവനായും നൽകാം.

ഒരു വയസാകുമ്പോഴേക്കും വീട്ടിലുണ്ടാക്കുന്ന എല്ലാതരം ഭക്ഷണങ്ങളും അവർക്ക് നൽകി തുടങ്ങാം. ദിവസവും ആറു തവണയെങ്കിലും ഭക്ഷണം നല്‍കുക. പ്രാതല്‍, ഉച്ച ഭക്ഷണം, ഇടനേരം, വൈകീട്ട്, രാത്രി എന്നിങ്ങനെ നല്‍കാം. പച്ചക്കറിയും ഇലക്കറിയും വേണം. ആഴ്ചയില്‍ രണ്ടു ദിവസം നോണ്‍ വെജ് നല്‍കാം.

അതു പോലെ കുട്ടികള്‍ക്ക് പൊണ്ണത്തടി വരാതെ സൂക്ഷിക്കുക. ഇതിനായി അവരുടെ ഭക്ഷണത്തിലും വ്യായാമത്തിലുമെല്ലാം ശ്രദ്ധ വേണം. ഇതല്ലെങ്കില്‍ കുട്ടികളിൽ പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാം. കുട്ടികള്‍ക്ക് അര മണിക്കൂര്‍-1 മണിക്കൂര്‍ വ്യായാമം പ്രധാനമാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് വയര്‍ ചാടുന്നത് പല ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഇത് പല ലക്ഷണങ്ങളായി വരാം. പോളിസിസ്റ്റിക് ഓവറി പോലുളള പ്രശ്‌നങ്ങള്‍ വരാം. കുട്ടികള്‍ക്ക് ഇപ്പോഴത്തെ ജങ്ക് ഫുഡ് നല്‍കാതെയിരിയ്ക്കുക. പകരം അവർക്ക് നല്ല പോഷകാഹാരം നല്‍കുക. മാതാപിതാക്കള്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് നല്ല തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, കുട്ടികള്‍ പിന്തുടരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചാൽ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാം.

childrens food
Advertisment