Advertisment

ബയാൻ പേ തലശ്ശേരി ഫുട്ബോൾ ഫിയസ്റ്റ സീസൺ 3 - പാപ്രിക്കൻ ചിറക്കര ഡൈനാമോസ് ജേതാക്കൾ

author-image
admin
New Update

റിയാദ് : തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദ് തങ്ങളുടെ അംഗങ്ങൾക്കായി സംഘടിപ്പിച്ച മൂന്നാമത് ബയാൻ പേ തലശ്ശേരി ഫുട്ബോൾ ടൂർണമെന്റിൽ സാദത്ത് കാത്താണ്ടി നയിച്ച അഷ്‌കർ വി സി മാനേജരായിട്ടുള്ള പാപ്രിക്കൻ ചിറക്കര ഡൈനാമോസ് ജേതാക്കളായി. വാശിയേറിയ മത്സരത്തിൽ മുസവ്വിർ മുഹമ്മദ് നയിച്ച അഷ്‌റഫ് കോമത്ത് മാനേജറായിട്ടുള്ള മഹാ ഫാഷൻസ് - മാച്ചോ അത്ലറ്റികോ ഡി ചേറ്റംകുന്നിനെ തോൽപ്പിച്ചു.

Advertisment

publive-image

മത്സരത്തിൽ ഉടനീളം രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്ന ചേറ്റംകുന്ന് ടീമിനെ അവസാന നിമിഷം പെനാൽറ്റിയിലൂടെയും ഇഞ്ചുറി ടൈമിൽ സെൽഫ് ഗോളിലൂടെയും ലഭിച്ച ഗോളുകളിലൂടെ സമനില പിടിച്ചു വാങ്ങിയ ചിറക്കര ടീം ടൈ ബ്രേക്കറിൽ രണ്ടിനെ തിരെ നാല് ഗോളുകൾക്കാണ് വിജയികളായത്. റിയാദ് അൽ ഖർജ് റോഡിലെ ഇസ്ക്കാ ൻ ഹോപ്പ് ആൻഡ് ഫ്യുച്ചർ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ഫൈനലിസ്റ്റുകൾക്ക് പുറമെ ഷഫീഖ് ലോട്ടസ് നയിച്ച അഫ്താബ് അമ്പിലായിൽ മാനേജരായിട്ടുള്ള അൽ അലാമി സൈദാർപള്ളി യുണൈറ്റഡ് ഹാരിസ് പി സി നയിച്ച തൻവീർ ഹാഷിം മാനേജരായി ട്ടുള്ള ദല്ല മൈലുള്ളി മെട്ട എന്നീ ടീമുകളും പങ്കെടുത്തു.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ചേറ്റംകുന്നു ടീമിലെ മിഗ്ദാദ് മുഹമ്മദ് അഷ്‌റഫ് ഗോൾഡൻ ബൂട്ട് പുരസ്കാരം നേടി. രണ്ടു ഗോളുകളും രണ്ടു അസി സ്റ്റുകളുമായി ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ചേറ്റംകുന്ന് ടീമിലെ ആമീൻ അലി മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കി. മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും ചേറ്റംകുന്നു ടീമിലെ തന്നെ മുഹമ്മദ് ഫർഹാൻ കരസ്ഥമാക്കി. ആരിബ് ആരിഫ് സീസണിലെ എമര്‍ജിംഗ് പ്ലയെര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫെയര്‍ പ്ലേ ട്രോഫി ദല്ല മൈലുള്ളി മെട്ട ടീമിന് ലഭിച്ചു.

publive-image

കുട്ടികൾക്കായി നടത്തിയ കിഡ്സ് ഫിയസ്റ്റ മത്സരങ്ങളിൽ ദനിയാൽ മുഹമ്മദ് നജാഫ് നയിച്ച അബ്ദുൽ ബാസിത് ഖാലിദ് മാനേജരായിട്ടുള്ള ലിവർപൂൾ ജൂനിയേഴ്സ് പെനാൽട്ടി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അയ്ഹാം ജംഷിദ് നയിച്ച റിസാം കാത്താണ്ടി മാനേജരായിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ജൂനിയേഴ്സിനെ തോൽപ്പിച്ചു. അത്യന്തം ആവേശകരമായ മത്സരത്തിൽ മുഴുവൻ സമയവും ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാതെ സമനിലയിൽ പിരിഞ്ഞപ്പോൾ ടൈ ബ്രേക്ക റിലാണ് വിജയികളെ കണ്ടെത്തിയത്‌. കിഡ്ഡീസ് വിഭാഗത്തിൽ ബാർസിലോണ കിഡ്സ് മറുപടിയില്ലാത്തത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് കിഡ്സിനെ തോൽപ്പിച്ചു. ഹാട്രിക്ക് അടക്കം നാലു ഗോളുകൾ നേടിയ ഒമർ ഫഹദ് ഗോൾഡൻ ബോൾ പുരസ്കാരം നേടി.

ആവശ്യമായ ഫസ്‌ററ് എയ്ഡ് സംവിധാനവും മെഡിക്കല്‍ സംഘവും ടൂര്‍ണമെ ന്റിലുടനീളം ഷിഫാ അൽ ജസീറ പോളിക്‌ളിനിക്കിന്റെ നേതൃത്വത്തില്‍ ഗ്രൗണ്ടിൽ സജജമാക്കിയിരുന്നു. ഫൈനലിന് ശേഷമുള്ള പുരസ്‌കാര വിതരണം ഷഫീഖ് പി പി, റഫ്ഷാദ് വാഴയിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. മുഖ്യ പ്രയോജക രായിട്ടുള്ള ബയാൻ പേ ഡിജിറ്റൽ വാലറ്റ് പ്രതിനിധി അക്രം വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.

ചാമ്പ്യൻസ് ടീമിൻറെ സ്പോണ്സർമാരായ പാപ്രിക്കൻ സി ഇ ഒ മുനീർ മുഹമ്മദ് റണ്ണേഴ്‌സ് അപ്പ് ടീമിനുള്ള ട്രോഫി സമ്മാനിച്ചു. അബ്ദുൽ ഖാദർ മോച്ചേരി, ഷക്കീർ എ സി, ഡോക്ടർ സഫീർ, അബ്ദുൽ സലാം, റഫീഖ്, അൻവർ സാദത്ത് ടി എം, ഷമീർ തീക്കൂക്കിൽ, ഉസ്മാൻ കുട്ടി, അനീർ മീത്തൽ എന്നിവർ സമ്മാന വിതരണം നടത്തി. ടി എം ഡബ്ല്യു എ റിയാദ് സ്പോര്‍ട്സ് വിംഗ് അംഗങ്ങളായ മുഹമ്മദ്‌ നജാഫ് തീക്കൂ ക്കില്‍, അബ്ദുല്‍ ബാസിത്ത് ഖാലിദ്‌, മുഹമ്മദ്‌ ഖൈസ്, അഫ്താബ് അമ്പിലായില്‍, മുഹമ്മദ്‌ സെറൂഖ് കരിയാടന്‍, ഹാരിസ് പി സി, റിസാം കാത്താണ്ടി, തന്‍വീര്‍ ഹാഷിം, അന്‍വര്‍ സാദത്ത്‌ ടി എം, റഫ്സാദ് വാഴയില്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

Advertisment