Advertisment

സൗന്ദര്യ സംരക്ഷണത്തിന് അടുക്കളയിലെ തക്കാളിയെ കൂട്ട് പിടിക്കാം

New Update

publive-image

Advertisment

അടുക്കളയിലെ സുന്ദരനായ തക്കാളി കറികള്‍ക്ക് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലതാണ്. ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍, മുടി, ചര്‍മം എന്നിവ നിലനിര്‍ത്താന്‍ തക്കാളി സഹായിക്കും. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങള്‍ സുഖമാക്കും.

തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്.

2 ടീസ്പൂണ്‍ കടലമാവും 1 സ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. അതുപോലെ തക്കാളി നീരും, തൈരും സമാസമം എടുത്ത് മുഖത്ത് പുരട്ടാം. ഇവ കരുവാളിപ്പിനെ ഇല്ലാതാക്കുന്നു തക്കാളി നീരും കാപ്പി പൊടിയും നാരാങ്ങനീരും ചേര്‍ത്ത് ഫെയ്പാക്ക് തയ്യാറാക്കാം. ഈ പാക്ക് നല്ലൊരു ക്ലെന്‍സിങ്‌ ഇഫക്ട് ആണ് നല്‍കുന്നത്.

പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ചുളിവുകള്‍ മുതലായവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ ലേപനങ്ങളും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നതിനായി തക്കാളിയുടെ നീര് ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

ഇങ്ങനെ ഒരാഴ്ചയെങ്കിലും ചെയ്യുകയാണെങ്കില്‍ ചര്‍മത്തിലെ പഴയ കോശങ്ങള്‍ നീക്കം ചെയ്ത്, തക്കാളിയിലെ വിറ്റാമിന്‍ സി വഴി മുഖത്തിനു തിളക്കം ലഭിക്കും. നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്ന തക്കാളി, താരനെ ഇല്ലാതാക്കാനും സഹായിക്കുന്നു. തക്കാളി കുഴമ്പുരൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം നന്നായി തല മസ്സാജ് ചെയ്യുക.

30 മിനിറ്റിന് ശേഷം കഴുകിക്കളയുക. തക്കാളി താരനെ അകറ്റി, പ്രകൃതിദത്ത കണ്ടീഷണറായി തലമുടിക്ക് തിളക്കവും മൃദുത്വവും പകരും.

health tips
Advertisment