ഓർമ്മകളിൽ അമ്പിളിക്കലയായി ബീഗം റാബിയ ;അവസാനമായി അഭിനയിച്ച ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി

ജൂലി
Thursday, July 11, 2019

ബീഗം റാബിയ അവസാനമായി അഭിനയിച്ച ചിത്രത്തിൻറെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലയാളത്തിൽ സൗബിനൊപ്പം അമ്പിളി എന്ന ചിത്രത്തിലാണ് ബീഗം റാബിയ അവസാനമായി അഭിനയിച്ചത് .ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളിയില്‍ പൂക്കാരി അമ്മൂമ്മയുടെ വേഷത്തിലാണ് ബീഗം റാബിയ വരുന്നത്.
ഗായികയും അഭിനേത്രിയും ആകാശവാണി ആര്‍ടിസ്റ്റുമായിരുന്ന ബീഗം റാബിയ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു മരണപ്പെട്ടത്.അമ്പിളിയില്‍ പൂക്കാരി അമ്മൂമ്മയുടെ വേഷത്തിലാണ് ബീഗം റാബിയ വരുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകവേഷത്തിലെത്തുന്നത്. നവിന്‍ നസീം, തന്‍വി റാം എന്നീ രണ്ട് പുതുമുഖങ്ങളും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
കെ.ടി മുഹമ്മദിന്‍റെ നാടകങ്ങളിലൂടെ പഴയകാലത്ത് നാടകവേദികളില്‍ സജീവമായിരുന്നു ബീഗം റാബിയ.ബീഗം റാബിയക്ക് ആദരാഞ്ജലികളര്‍പ്പിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. രാമുകാര്യാട്ടിന്‍റെ ചെമ്മീന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണം നിഷേധിച്ചത് നേരത്തെ ബീഗം റാബിയ തന്നെ തുറന്ന് പറഞ്ഞിരുന്നു.

   കോഴിക്കോട് വെച്ച് നടി മഞ്ജു വാര്യരരുമായുള്ള റാബിയയുടെ കൂടിക്കാഴ്ച വലിയ വാര്‍ത്തയായിരുന്നു. മഞ്ജുവിന്‍റെ കടുത്ത ആരാധിക കൂടിയായ റാബിയയുടെ സിനിമാ പ്രവേശനത്തിന് ആ കൂടിക്കാഴ്ച്ച വഴി വെച്ചു. പന്ത് എന്ന ചിത്രത്തിലൂടെയായിരുന്നു റാബിയയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്.
പതിനേഴാം വയസ്സിലാണ് റാബിയ കോഴിക്കോട് ആകാശവാണി നിലയത്തിൽ ആർട്ടിസ്റ്റായി എത്തുന്നത്. ഈയടുത്ത കാലം വരെ ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ സജീവമായിരുന്നു. സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങളും ബീഗം റാബിയക്ക് ലഭിച്ചിട്ടുണ്ട്.

×