Advertisment

കാഴ്ചശക്തിയ്ക്കും ആന്റി ക്യാന്‍സര്‍ ഏജന്റായും വരെ കാരറ്റ്

New Update

publive-image

Advertisment

ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് കാരറ്റ്. കാരറ്റിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കാഴ്ചശക്തി വർധിപ്പിക്കുന്നതിന് സഹായിക്കും. കുട്ടികളിൽ കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കുന്നതിന് ഏറ്റവും നല്ലത് ദിവസവും ഓരോ കാരറ്റ് നൽകുക എന്നതാണ്. തിമിരം പോലെ കാഴ്ചയെ ബാധിക്കുന്ന രോഗങ്ങൾ ഇല്ലാതാക്കാൻ കാരറ്റ് സ്ഥിരമായി കഴിക്കുന്നത് ഒരു പരിധിവരെ സഹായിക്കും, ക്യാന്‍സര്‍ പോലുള്ള രോഗങ്ങൾക്കും ബെസ്റ്റാണ് കാരറ്റ്. ആന്റി ക്യാന്‍സര്‍ ഏജന്റായും കാരറ്റ് പ്രവര്‍ത്തിക്കുന്നു.

ഉദര സംബന്ധമായ രോഗങ്ങൾക്കും ബെസ്റ്റാണ് കാരറ്റ്‌. സൗന്ദര്യം സംരക്ഷിക്കുന്നതിനും ദിവസവും കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം. വെറും വയറ്റിൽ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകും. ഗർഭകാലത്ത് ചർമ്മവും ആരോഗ്യവും സംരക്ഷിക്കുന്നത് കാരറ്റ് ജ്യൂസ് ശീലമാക്കാം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാരറ്റിലുള്ള പൊട്ടാസ്യം സഹായിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോള്‍ കുറച്ച്‌ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.

കാരറ്റ് നീര് കുടിയ്ക്കുന്നത് സ്ഥിരമാക്കുന്നതോടെ ഹൈപ്പർ അസിഡിറ്റിക്കും ഇത് പരിഹാരമാകും. കാരറ്റ് വേവിച്ചുകഴിക്കുന്നതോടെ കരൾ സംബന്ധമായ രോഗങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും. മൂത്ര സംബന്ധമായ രോഗങ്ങൾക്കും ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും. ക്ഷയരോഗം തടയാൻ ദിവസവും കാരറ്റ് ജ്യൂസ് കുടിക്കാവുന്നതാണ്.

പ്രായമാകുമ്പോൾ ആളുകളിൽ കണ്ടുവരുന്ന വാതരോഗം ഒരുപരിധിവരെ തടയാൻ കാരറ്റ് ശീലമാക്കാം. കാരറ്റിന് കുടലിൽ ഉണ്ടാകുന്ന വിരകളെയും മലിന വസ്തുക്കളെയും പുറംതള്ളാൻ കഴിയും. സ്ഥിരമായി കാരറ്റ് കഴിക്കുന്നത് കുടലിൽ ഉണ്ടാകുന്ന വിരകളെയും മലിന വസ്തുക്കളെയും പുറംതള്ളാൻ സഹായിക്കുന്നതിനാൽ ഇത് വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു. കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് ത്വക്കിന്റെ സംരക്ഷണത്തിനും നല്ലതാണ്.

health tips
Advertisment