Advertisment

മനസ്സിനും, ശരീരത്തിനും യോഗയിലൂടെയും ധ്യാനത്തിലൂടെയും ലഭിക്കുന്ന ഗുണങ്ങൾ

New Update

publive-image

Advertisment

യോഗയ്ക്കും ധ്യാനത്തിനും ശരീരത്തെയും മനസ്സിനെയും വളരെയധികം സ്വാധീനിക്കാനുള്ള കഴിവുകൾ ഉണ്ട്. ഇവ രണ്ടും ദിസവും നിങ്ങൾ ചെയ്യുകയാണെങ്കിൽ ഭംഗിയും വഴക്കവുമുള്ള ശരീരം സ്വന്തമാക്കാൻ സാധിക്കുകയും ഒപ്പം ആത്മീയമായ നേട്ടങ്ങളും കൈവരിക്കുവാൻ സാധിക്കും.

ധ്യാനം ചെയ്യുന്നത് മൂലം നിങ്ങളുടെ മനസ്സിന്റെ സമ്മർദ്ദം കുറയുകയും തന്മൂലം സ്വസ്ഥമായ മനസ്സ് ഉണ്ടാകുകയും ചെയ്യുന്നു. ദിനവും ചില യോഗ മുറകൾ അഭ്യസിക്കുന്നത് വിട്ടുമാറാത്ത നടുവേദന പരിഹരിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരം വലിയുന്ന തരത്തിലുള്ള യോഗ മുറകൾ ചെയ്യുമ്പോൾ നട്ടെല്ല് കൂടുതൽ വഴക്കമുള്ളതാവുകയും നടുവേദനയ്ക്ക് ശമനം ഉണ്ടാവുകയും ചെയ്യുന്നു .

യോഗ ചെയ്യുന്നത് മൂലം നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശത്തെ പുറംതള്ളാൻ സഹായിക്കുകയും നിങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കുകയും ചെയ്യുന്നു . യോഗ ചെയ്യുമ്പോൾ ശരീരത്തിലെ രക്തയോട്ടം വർദ്ധിക്കുന്നത് മൂലം ഹൃദയത്തിലെ രക്തധമനികളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു ഒഴുക്കി കളയുകയും തന്മൂലം ഹൃദയത്തിന് ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്നു.

ഒരു ദിവസം പത്തു മിനിറ്റ് ധ്യാനം ചെയ്യുകയാണെങ്കിൽ സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം കുറക്കുകയും , രക്തസമ്മർദ്ദം കുറക്കുകയും, രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിനവും പ്രാണായാമം ചെയ്യുന്നത് ആസ്ത്മ പോലെയുള്ള രോഗങ്ങൾക്ക് കുറവുണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .

ഉറക്കക്കുറവ് ഇല്ലാതാക്കി നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കുന്ന രണ്ടു ഘടകങ്ങൾ ആണ് യോഗയും ധ്യാനവും. ഇത് ചെയ്യുന്നത് മൂലം മനസിനുണ്ടാക്കുന്ന സമ്മർദ്ദം കുറയുകയും തന്മമൂലം നന്നായി ഉറങ്ങാൻ സാധിക്കുകയും ചെയ്യുന്നു.

മനസ്സും ശരീരവും ശാന്തമായാൽ തന്നെ ജീവിതവും സരളമായിരിക്കും. അതിനാൽ സന്തോഷകരമായ ജീവിതം നയിക്കുവാൻ നിത്യവും യോഗയും ധ്യാനവും ഒരു ശീലമാക്കൂ.

Health tip
Advertisment