Advertisment

റിയാദിൽ ബേപ്പൂർ ഫെസ്റ്റ് - 2019 ഏപ്രില്‍ 12 ന്

author-image
admin
Updated On
New Update

റിയാദ്: കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ബേപ്പൂർ ഫെസ്റ്റ് - 2019 ' സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഏപ്രീൽ 12 വെള്ളിയാഴ്ച റിയാദിലെ സലാഹിയ ഇസ്തറാഹയിലാണ് പരിപാടി. ആസന്നമായ പാർലിമെന്റ് ഇലക്ഷന്റെ മുന്നോടിയായി നടക്കുന്ന പരിപാടിയിൽ ഇലക്ഷൻ കാമ്പയിൻ, രാഷ്ട്രീയ പഠന ക്ലാസ്, ബേപ്പൂർ - നാട്ടുവർത്തമാനം, പുനരധിവാസ പാക്കേജ് - ചർച്ച, കുടുംബ സംഗമം, സാംസ്ക്കാരിക സമ്മേളനം, കലാ-കായിക പരിപാടി, സംഗീത വിരുന്ന് തുടങ്ങി വിവിധ സെഷനുകൾ ഉണ്ടായിരിക്കും

Advertisment

publive-image

ഉച്ചക്ക് രണ്ട് മണിക്കാരംഭിച്ച് രാത്രി 12 മണിയോടെ അവസാനിക്കുന്ന പരിപാടിയിൽ പ്രമുഖ നേതാക്കളെ പങ്കെടുപ്പിക്കും. കോഴിക്കോട് പാർലിമെന്റ് മണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ വിജയത്തിനായി വിവിധ പ്രചാരണപരിപാടികളും സംഘടിപ്പിക്കും.

പ്രസിഡണ്ട് മനാഫ് മണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഫറോക്ക് ഉദ്ഘാടനം ചെയ്തു.  മൊയ്തീൻകോയ കല്ലമ്പാറ, അക്ബർ വേങ്ങാട്ട്, അബ്ദുസമദ് പെരുമുഖം , സി.കെ.ഹംസക്കോയ, എ.കെ.ബഷീർ, എം.അബ്ദുൽ ജലീൽ, റാഫി ബേപ്പൂർ, പി.അൻസാബ്, സംജാദ് കരുവൻ തിരുത്തി, ഷഹീർ ഖാൻ, ഹസ്സൻ കല്ലമ്പാറ, ഷറഫുദ്ദീൻ മണ്ണൂർ, സൗബാൻ സംസാരിച്ചു.

മനാഫ് മണ്ണൂർ (ചെയർമാൻ), കുഞ്ഞോയി കോടമ്പുഴ (കൺവീനർ), ഹസ്സനലി കടലുണ്ടി (ട്രഷറർ) എന്നിവരടങ്ങിയ ഉപസമിതിയെയും യോഗം തെരഞ്ഞെടുത്തു.  സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ സ്വാഗതവും ഹസ്സനലി കടലുണ്ടി നന്ദിയും പറഞ്ഞു.

Advertisment