Advertisment

'ഇരുമ്പന്‍ സണ്ണിയെന്നോ ജോണിയെന്നോ പേര് വച്ചോളൂ, പക്ഷേ ആടുതോമയെന്നോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന അവകാശവാദമോ ഉന്നയിക്കാന്‍ സാധിക്കില്ല: ഭദ്രന്‍

New Update

തിരുവനന്തപുരം: സ്ഫടികത്തിന്റെ തുടര്‍ച്ചയെന്നോണം സ്ഫടികം 2 എന്ന പേരിലോ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലോ സിനിമ നിര്‍മ്മിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സംവിധായകന്‍ ഭദ്രന്‍ അറിയിച്ചു.

Advertisment

ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെ പ്രതികരണം. 'ഇരുമ്പന്‍ സണ്ണിയെന്നോ ജോണിയെന്നോ പേര് വച്ചോളൂ, പക്ഷേ ആടുതോമയെന്നോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന അവകാശവാദമോ ഉന്നയിക്കാന്‍ സാധിക്കില്ല.'ഭദ്രന്‍ പറഞ്ഞു.

https://www.youtube.com/watch?time_continue=74&v=scczuvXXus0

'സ്ഫടികം 2 എന്ന പേരില്‍ ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണ്. സ്ഫടികം 2 എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് ആ പേര് ഉപയോഗിക്കാനോ കഥ ചര്‍ച്ച ചെയ്യാനോ ആരും എന്നെ സമീപിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് തീരുമാനം. നിയമപരമായി തന്നെ നേരിടും. ടീസര്‍ അല്ലേ ഇറക്കാന്‍ സാധിക്കൂ, സിനിമ ഇറങ്ങില്ല.

ഇറങ്ങിയാലും അത് സ്ഫടികം 2 എന്ന പേരില്‍ ആയിരിക്കില്ല. ഞാന്‍ സംവിധാനം ചെയ്ത സ്ഫടികത്തിലെ ഒരു കഥാപാത്രങ്ങളുടെ പേരും അതിലുണ്ടാകാന്‍ അനുവദിക്കില്ല.

ഇരുമ്പന്‍ സണ്ണിയെന്നോ ജോണിയെന്നോ പേര് ഇട്ടോട്ടെ, പക്ഷേ ആടുതോമയെന്നോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ല. സിനിമ സംവിധാനം ചെയ്യുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് അത് തടുക്കാന്‍ എനിക്കാവില്ല. പക്ഷെ ഞാന്‍ സംവിധാനം ചെയ്ത സ്ഫടിക്കത്തിന്റെ രണ്ടാം ഭാഗമാണെന്നുള്ള രീതിയില്‍ ഇറക്കുന്നതിനെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും.'ഭദ്രന്‍ പറയുന്നു.

Advertisment