Advertisment

വിജയ് ചിത്രം "ബിഗില്‍"ന്‍റെ സെന്‍സറിങ്ങ് പൂര്‍ത്തിയായി

author-image
ഫിലിം ഡസ്ക്
Updated On
New Update

മെര്‍സല്‍ എന്ന ചിത്രത്തിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബിഗില്‍' ന്‍റെ സെന്‍സറിന്‍റെ പൂര്‍ത്തിയായി . ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ പുറത്തുവിട്ടു.

Advertisment

publive-image

UA സര്‍ട്ടിഫിക്കറ്റ് ആണ്ചിത്രത്തിന് ലഭിച്ചത്. രണ്ട് മണിക്കൂര്‍ 58 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. സര്‍ക്കാര്‍ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഈ സിനിമ ഒരു സ്പോര്‍ട്സ് ചിത്രമാണ്.

വിജയ് നായകനാവുന്ന 63-ാമത്തെ ചിത്രമാണിത്. വനിതാ ഫുട്ബോള്‍ ടീമിന്‍റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്.

ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികമാരായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Advertisment