Advertisment

പരി. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയുടെ 74-ാം ജന്മദിനം പരുമല സെമിനാരിയില്‍ ആഘോഷിച്ചു

New Update

publive-image

Advertisment

പരുമല: കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ പരി. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയുടെ 74-ാം ജന്മദിനം പരുമല സെമിനാരിയില്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.

രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്നീ പിതാക്കന്മാരും സഹകാര്‍മികത്വം വഹിച്ചു.

publive-image

സഭയുടെ വളര്‍ച്ചയും ജീവനുമാണ് തനിക്ക് പരമ പ്രധാനമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. ജന്മദിനാഘോഷസമ്മേളനത്തില്‍ നന്ദി അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഫാ. എംസി കുര്യാക്കോസ്, ഫാ. എംസി പൗലോസ്, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങള്‍ പരിശുദ്ധ പിതാവിന് ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. തുടര്‍ന്ന് ജന്മദിനമധുരം പരിശുദ്ധ പിതാവ് പങ്കുവെച്ചു.

pathanamthitta news
Advertisment