Advertisment

ശ്രീദേവി ബംഗ്ലാവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബോണി കപൂര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ശ്രീദേവി ബംഗ്ലാവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ശ്രിദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍.

Advertisment

publive-image

ഇതേ സംബന്ധിച്ച്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും വിവാദങ്ങളില്‍ അസ്വസ്ഥനാണെന്നുമാണ് പുറത്തവരുന്ന റിപ്പോര്‍ട്ട്. പ്രിയ വാര്യരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനെതിരെ ബോണീ കപൂര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശ്രീദേവി എന്നത് വെറും പേര്മാത്രമാണെന്നും അത് മാറ്റാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഈ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആണെന്നും ശ്രീദേവിയുടെ കഥ പറയുന്ന ചിത്രമാണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പറഞ്ഞകൊണ്ട് ബോണി കപൂറിന് മറുപടി അയച്ചുവെന്നും എന്നാല്‍ അദ്ദേഹം മറുപടി തന്നില്ലെന്നും പ്രശാന്ത് പറഞ്ഞു.

bonikappi
Advertisment