Advertisment

ചോളമണ്ടലത്തിന് 249.72 കോടിയുടെ അറ്റാദായം

New Update

കൊച്ചി:  പ്രമുഖ നോണ്‍ ബാങ്കിങ്ങ് ഫിനാന്‍സ് കമ്പനിയായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ഡിസംബര്‍ 31ന് അവസാനിച്ച 2017-2018 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 249.72 കോടി രൂപയുടെ അറ്റാദായമുണ്ടാക്കി.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 162.96 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം കമ്പനിയുടെ മൊത്തവരുമാനം 1383.26 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 1,175.77 കോടിയാണ് കമ്പനി നേടിയത്. ഡിസംബര്‍ 31ന് കമ്പനിയുടെ മൊത്ത വില്പന 1404.40 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒന്‍പത് മാസക്കാലയളവില്‍ 3964.26 കോടി രൂപയുടെ അറ്റവില്പനയാണ് കമ്പനി കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3472.35 കോടിയാണ് കമ്പനി നേടിയത്. ഓരോ ഓഹരിയുടെയും വരുമാനം 16 രൂപയായി.

Advertisment