കൊച്ചി: ഏഷ്യന്‍ കണ്‍സ്യൂമര്‍ എന്‍ഗേജ്‌മെന്റ് ഫോറം സംഘടിപ്പിച്ച 7ാ -മത് ഗ്ലോബല്‍ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് ഫോറം ആന്റ് അവാര്‍ഡ് 2018ന്റെ ഭാഗമായി ഗോള്‍ഡ് അവാര്‍ഡ് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോഎയര്‍ എയര്‍ലൈന്‍സിന്.
ഇ-മെയില്‍ മാര്‍ക്കറ്റിങ്ങ് വിഭാഗത്തിന്‍ലെ വിജയകരമായ സാങ്കേതിക വിദ്യകളുടെ ഉപയോകത്തിനാണ് അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്. മുംബൈയില്‍ നടന്ന 7ാ-മത് ഗ്ലോബല്‍ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് ഫോറം ആന്റ് അവാര്‍ഡ് 2018ല്‍ 200ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 619 എന്‍ട്രികള്‍ ഉണ്ടായിക്കും.
ഉപഭോകൃതബന്ധം, ബ്രാന്‍ഡിങ്ങ്, മാര്‍ക്കറ്റിങ്ങ് എന്നിവയെ കേന്ദ്രീകരിച്ചുള്ള സാങ്കേതിക വിദ്യകളുടെയും പ്രവര്‍ത്തന നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‌കിയത്. ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, യു.എ.ഇ, ശ്രീലങ്ക എന്നിവിടങ്ങളിലെ പ്രൊഫഷണലുകളാണ് ഈ പരിപാടി സംഘടിപ്പിച്ചത്.