Advertisment

ജോളി ആപ്പുമായി മണി ഗ്രാം

author-image
admin
New Update

കൊച്ചി: മണി ഗ്രാമും ഡി ബി എസും ചേര്‍ന്ന്‌ 5 ഭാഷകളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ജോളി ആപ്പുമായി രംഗത്ത്‌. സിംഗപ്പൂര്‍ പ്രവാസികള്‍ക്ക്‌ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പണമിടപാടുകള്‍ നൊടിയിടയില്‍ നടത്താന്‍ സാധിക്കുന്ന ആപ്പുമായി മണി ഗ്രാം. മണി ഗ്രാം സ്ഥാപിതമായ 36000 സ്ഥലങ്ങളിലേക്ക്‌ ഏത്‌ സമയത്തും പണമിടപാടുകള്‍ നടത്താം.

ഡി.ബി.എസുമായി ഒന്നിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട്‌ സന്തോഷം ഉണ്ട്‌, ഇതിലൂടെ ആര്‍ക്കും സാധാരണ സ്‌മാര്‍ട്‌ഫോണിലൂടെ പണമിടപാടുകള്‍ നടത്താന്‍ കഴിയും. ഒരുപാട്‌ ഉപഭോക്താക്കള്‍ ഇതിലേക്ക്‌ വരുമെന്ന്‌ പ്രേതിഷിക്കുന്നുവെന്ന്‌ എ.പി.എ.സി മണി ഗ്രാം തലവന്‍ യോഗേഷ്‌ സങ്ങില്‍ പറഞ്ഞു.

വേള്‍ഡ്‌ ബാങ്കിന്റെ കണക്ക്‌ അനുസരിച്ച്‌ 138000 ഇന്ത്യക്കാര്‍ സിംഗപ്പൂരില്‍ ഉണ്ട്‌. പ്രതിവര്‍ഷം 806 മില്യണ്‍ രൂപയുടെ പണമിടപാടുകള്‍ ആണ്‌ നടക്കുന്നത്‌ . മണി ഗ്രാമുമായുള്ള കൂടിച്ചേരല്‍ സിങ്കപ്പൂര്‍ പ്രവാസികള്‍ക്ക്‌ വളരെ എളുപ്പത്തില്‍ അവരുടെ നാടുമായി പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുമെന്ന്‌ ഡി ബി എസ്‌ ബാങ്ക്‌ ഡെപ്പോസിറ്‌ & സെക്യൂര്‍ഡ്‌ ലെന്‍ഡിങ്‌ തലവന്‍ പിംഗ്‌ ലിം പറഞ്ഞു.

Advertisment