Advertisment

ഓട്ടിസം ബാധിച്ചവര്‍ക്ക്‌  സ്‌റ്റാര്‍ സ്‌പെഷ്യല്‍ കെയര്‍  പോളിസിയുമായി സ്റ്റാര്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ 

author-image
admin
New Update

കൊച്ചി:  ഓട്ടിസം ബാധിച്ചവര്‍ക്ക്‌ സൗജന്യ ഇന്‍ഷുറന്‍സുമായി രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത്‌. മൂന്ന്‌ വയസ്സിനും ഇരുപത്തി അഞ്ച്‌ വയസ്സിനും ഇടയില്‍ ഓട്ടിസം കെണ്ടത്തിയവര്‍ക്ക്‌ മൂന്ന്‌ ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയാണ്‌ ലഭിക്കുക.

Advertisment

മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം വേണ്ടിയവര്‍ക്ക്‌ അത്‌ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഒരു പതിറ്റാണ്ട്‌ മുമ്പ്‌ സ്റ്റാര്‍ ഹെല്‍ത്തിന്‌ തുടക്കമിടുന്നതെന്ന്‌ സിഎംഡി വി. ജഗന്നാഥന്‍ പറഞ്ഞു. ഇക്കാര്യം മനസ്സില്‍ വെച്ചാണ്‌ പ്രത്യേകമായ പിന്തുണ വേണ്ടിവരുന്നവര്‍ക്കുളള ഇന്‍ഷുറന്‍സ്‌ പോളിസ്‌ ഒരുക്കുന്നതെന്നും, ഇങ്ങനെ  മറ്റ്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അവഗണിക്കുന്നതുമായ ആളുകള്‍ക്ക്‌ സഹായം നല്‍കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ബിഹേവിയറല്‍ തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്‌പീച്ച്‌ തെറാപ്പി അടക്കം എല്ലാ ഐപി, ഒപി ട്രീറ്റ്‌മെന്റുകള്‍ക്കും ഇതു പ്രകാരം കവറേജ്‌ ലഭിക്കും.   ഇന്‍പേഷ്യന്റ്‌ വിഭാഗത്തില്‍ ഓട്ടിസവുമായി ബന്ധപ്പെട്ട്‌ അപസ്‌്‌മാരം, അസ്ഥികോശങ്ങള്‍ക്കുണ്ടാകുന്ന പരിക്കുകള്‍, പേശീ സങ്കോചം പരിഹരിക്കാനുള്ള സര്‍ജറികള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും.

സ്‌റ്റാര്‍ സ്‌പെഷ്യല്‍ കെയര്‍  പോളിസി എടുക്കുന്നതിനായി പ്രത്യേകമായി പ്രീ മെഡിക്കല്‍ ചെക്കപ്പ്‌ ആവശ്യമില്ല.  പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തന്നെ പോളിസി ലഭിക്കും.  അവശ്യം വേണ്ട മേഖലകളില്‍ ഇന്‍ഷുറന്‍സ്‌ ലഭ്യമാക്കുക എന്നതാണ്‌ സ്‌്‌റ്റാര്‍ ഹെല്‍ത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന്‌ സ്‌്‌ററാര്‍ ഹെല്‍ത്ത്‌ സിഒഒ ഡോ. എസ്‌ പ്രകാശ്‌ പറഞ്ഞു.

ഇക്കാര്യം കണക്കിലെടുത്ത്‌ പോളിസി ക്ലെയിം ചെയ്യുമ്പോഴും മറ്റും തടസ്സങ്ങള്‍ പരമാവധി ലഘൂകരിക്കാനും സ്‌റ്റാര്‍ ഹെല്‍ത്ത്‌ ശ്രമിച്ചിട്ടുെന്ന്‌ അദ്ദേഹം വ്യക്തമാക്കി.  2016ല്‍ ചെന്നൈയിലെ ഒരു എന്‍ജിഒയുമായി ചേര്‍ന്ന്‌ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക്‌ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ നല്‍കിയിരുന്നു.

ഓട്ടിസം ബാധിച്ച ഓരോ കുട്ടികള്‍ക്കും പ്രത്യേകമായ ശ്രദ്ധയും പരിചരണവും ആവശ്യമുണ്ടെന്ന്‌ മനസ്സിലാക്കാന്‍ സാധിച്ചുവെന്നും ഇതില്‍ നിന്നാണ്‌ പുതിയ പോളിസിയായ  സ്‌റ്റാര്‍ സ്‌പെഷ്യല്‍ കെയര്‍  പോളിസി രൂപകല്‍പന ചെയ്‌തിരിക്കുന്നതെന്നും സ്റ്റാര്‍ ഹെല്‍ത്ത്‌്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ & സി.എം.ഒ ആനന്ദ്‌ റോയ്‌ പറഞ്ഞു.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നാല്‍ പുതിയ പോളിസി രക്ഷിതാക്കള്‍ക്ക്‌ സാമ്പത്തികമായി ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  2011ലെ സെന്‍സസ്‌ പ്രകാരം 2 - 9 വയസ്സിനിടക്കുള്ള 2.2 ദശലക്ഷം കുട്ടികള്‍ ഓട്ടിസം ബാധിതരാണ്‌.

Advertisment