Advertisment

വിദ്യാർത്ഥിനിയുടെ പീഡന പരാതി; കാലിക്കറ്റ് സർവ്വകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ

New Update

publive-image

കോഴിക്കോട്: വിദ്യാർത്ഥിനിയുടെ പീഡന പരാതിയിൽ സർവ്വകലാശാല അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഹാരിസാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ചയാണ് തേഞ്ഞിപ്പാലം പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

അദ്ധ്യാപകനെതിരെ ആദ്യം സർവകലാശാല പരാതി പരിഹാര സെല്ലിലാണ് വിദ്യാർത്ഥിനി പരാതി കൊടുത്തിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സർവ്വകലാശാല ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

NEWS
Advertisment